പെരിയ: കാസർക്കോട് പെരിയ കല്യോട്ട് യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ. തെക്കുകര വീട്ടിൽ മഹേഷിന്റെ ഭാര്യ അനുവാണ് ജീവനൊടുക്കിയത്. 22 വയസായിരുന്നു.

കോട്ടയം പാമ്പാടി സ്വദേശിയായ അനുവും മഹേഷും പ്രണയിച്ച് വിവാഹിതർ ആയവരായിരുന്നു. രണ്ട് വർഷം മുമ്പാണ് വിവാഹം നടന്നത്. ഇരുവർക്കും ഒമ്പത് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്.

ഭർത്താവ് മഹേഷ് കുട്ടിക്കുള്ള സാധനങ്ങൾ വാങ്ങിക്കാനായി പുറത്തിറങ്ങിയതിന് ശേഷമാണ് അനു ജീവനൊടുക്കയതെന്നാണ് സൂചന. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. പറയത്തക്ക പ്രശ്ങ്ങൾ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഇവർ പറയുന്നു.

ബേക്കലം എസ് ഐ രാജീവ് സംഭവസ്ഥലതെത്തി ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്നാണ് പൊലീസിന്റെ പ്രതികരണം.