കൊല്ലം :കൊല്ലം പെരുമ്പുഴയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പെരുമ്പുഴ സ്വദേശി മിനി ആണ് മരിച്ചത്.40 വയസ്സായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപമാണ് ഇവർ തൂങ്ങിമരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമ നം. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.അതേസമയം സംഭവത്തിൽ മുൻപഞ്ചായത്ത് പ്രസിഡന്റിനും ഭർത്താവി നും നേരെ ഗുരുതര ആരോപണവുമായി മിനിയുടെ അമ്മ രംഗത്തെത്തി.ഇതിനെ തൂടർന്ന് സംഭ വത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇല്ലംപള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയുടെ മൃത ദേഹം കണ്ടെത്തിയത്. മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളാണ്.ജലജ ഗോപന്റെ ഭർത്താവ് കോൺട്രാക്റ്ററാണ്. അതികൊണ്ട് തന്നെ മിനിയുടെ വീട് നിർമ്മാണത്തി ന്റെ കരാർ ഇയാളെയാണ് എൽപ്പിച്ചിരുന്നത്.പക്ഷെ മൂന്ന് വർഷമായിട്ടും നിർമ്മാണം പൂർത്തീകരിച്ചിരു ന്നില്ല.ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാർ നൽകിയിരുന്നതെന്നും വീണ്ടും പണം ആവശ്യ പ്പെട്ടുവെന്നുമാണ് മരിച്ച മിനിയുടെ അമ്മ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളു ണ്ടായതായും മിനിക്ക് മർദ്ദനമേറ്റതായും അമ്മ ആരോപിക്കുന്നു.ഇത് മിനിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിച്ചതായും അമ്മ പറയുന്നു.

ഇന്ന് പുലർച്ചെയാണ് ജലജ ഗോപന്റെ വീട്ടിലെ കിണറിന് സമീപം ഇവരെ തൂങ്ങി മരിച്ച നിലയി ൽ കണ്ടെത്തിയത്. മിനിയുടെ ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെ ന്നും പൊലീസ് അറിയിച്ചു.