ആഗ്ര: കോവിഡ് ബാധിച്ചുള്ള മരണം വർധിച്ചുവരുന്നതിനാൽ ശവസംസ്‌കാര ചടങ്ങുകൾ സൗജന്യമാക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ശനിയാഴ്ച സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ഇതിന്റെ ചെലവ് വഹിക്കേണ്ടത് മുനിസിപ്പൽ കോർപറേഷനുകളാണ്. ശവസംസ് കാര ചടങ്ങുകളിൽ കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിറക്കി. ശവസംസ്‌കാരത്തിനായി സംസ്ഥാനത്ത് വൻ തോതിൽ പണം ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാറിന്റെ നടപടി. പരമാവധി 5000രൂപ വരെയാണ് ശവസംസ്‌കാരത്തിന് ചിലവഴിക്കേണ്ട തുകയായി പറയുന്നത്.