എറണാകുളം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. എറണാകുളം തമ്മനത്താണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മദ്യാപനത്തിനിടെ മുറിയിലെ ഫാൻ ശരിയാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.