ഹൈദരാബാദ്: പെൺകുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന് ഹോട്ടൽമുറിയിൽ മർദനം. പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേർന്ന് യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. സുഹൃത്തിനെ വിളിച്ചപ്പോൾ നമ്പർ മാറി യുവാവിന് കിട്ടിയത് പ്രദേശത്തെ ഒരു പെൺകുട്ടിയെയാണ്.

ശല്യം ചെയ്യരുതെന്ന് പെൺകുട്ടി പലതവണ മുന്നറിയിപ്പ് നൽകി. എന്നാൽ ശല്യം ചെയ്യുന്നത് തുടർന്നു. ഒരു ചുംബനമെങ്കിലും നൽകാതെ പിന്തിരിയില്ലെന്ന് യുവാവ് വാശി പിടിച്ചതോടെ നഗരത്തിലെ ഹോട്ടൽ മുറിയിൽ കണ്ടുമുട്ടാമെന്ന് തീരുമാനിച്ചു. ഹോട്ടലിൽ എത്തിയ പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരുമാണ് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ സഹോദരനും അഞ്ചു കൂട്ടുകാരും അറസ്റ്റിലായി.