കവരത്തി: ലക്ഷദ്വീപിൽ കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഇടപെടലോടെയാണ് അമിനി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 23 പേരെയും പാർപ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് കോവിഡ് ബാധിച്ചു.

തടവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവർക്കെതിരെ സ്റ്റേഷനിൽനിന്ന് ജാമ്യം നൽകാവുന്ന കുറ്റമേയുള്ളൂ. അഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നു മണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.