തിരുവനന്തപുരം: പെരിങ്ങമ്മല, കാട്ടിലക്കുഴി മേഖലയിലേക്കുള്ള ബസ്സുകൾ നിരന്തരം റദ്ദാക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ഐസിയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിലേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത, മെമ്പർമാരായ അരുൺകുമാർ, ഷഹ്നാസ്, മുൻപഞ്ചായത്ത് മെമ്പർ ഇടവം ഷാനവാസ്, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷെരീഫ് കെഎസ്‌യു മണ്ഡലം പ്രസിഡന്റ് മുഹമ്മദ് യൂണിറ്റ് പ്രസിഡന്റ് അസ്ലം, ബ്ലോക്ക് സെക്രട്ടറി അജ്മൽ ഷാൻ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അൽജസീം, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. പാലോട് പൊലീസിന്റെ മധ്യസ്ഥതയിൽ തിങ്കളാഴ്ച മുതൽ പരമാവധി സർവ്വീസ് പുനഃസ്ഥാപിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.