ഹൈദരാബാദ്: സൗഹൃദ സന്ദർശനത്തിനെത്തിയ സോഫ്റ്റ് വെയർ എഞ്ചിനിയറെ ബന്ധു തീകൊളുത്തി കൊന്നു. ദുർമന്ത്രവാദത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു 38കാരൻ. ബെംഗളൂരുവിലെ ഐ ടി സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ടയാളുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.