ലക്‌നൗ: യുവാവ് ദലിത് പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. 21കാരനായ കൃഷ്ണ ​ഗുപ്ത എന്ന യുവാവാണ് 15കാരിയെ തീകൊളിത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലൈംഗിക ബന്ധത്തിന് തുടർച്ചയായി വിസമ്മതിച്ചതിൽ പ്രകോപിതനായാണ് യുവാവ് പെൺകുട്ടിയെ തീകൊളുത്തിയത്.

ശരീരമാസകലം പൊള്ളലേറ്റ 15കാരിയുടെ നില ഗുരുതരമാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വാരാണസിയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി. പ്രതി 21കാരനായ കൃഷ്ണ ഗുപ്തയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി. പോക്‌സോ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷമാണ് പെൺകുട്ടിയെ യുവാവ് ആക്രമിച്ചതെന്ന് അച്ഛന്റെ പരാതിയിൽ പറയുന്നു. ലൈംഗികബന്ധത്തിന് തുടർച്ചയായി പെൺകുട്ടിയുടെ പിന്നാലെ നടന്ന് യുവാവ് ശല്യപ്പെടുത്തിയിരുന്നു. യുവാവിന്റെ ആവശ്യം 15കാരി തുടർച്ചയായി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് അച്ഛന്റെ പരാതിയിൽ പറയുന്നു.