തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കോവാക്സിൻ കൂടി എത്തിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വാക്സിൻ ക്ഷാമം ചർച്ചയായത്.അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് 50 ലക്ഷം വാക്സിൻ ഡോസ് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധന് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു.'കോവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തിൽ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാർഗം വാക്സിനേഷനാണ്.

നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 12 വരെ ഏകദേശം 50 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സർക്കാർ നടപ്പാക്കുന്നത്.

നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയർത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത