ന്യൂഡൽഹി: ഡൽഹിയിൽ 65കാരിയായ സ്ത്രീ വീടിനുള്ളിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ. ബുരാരി പ്രദേശത്താണ് സംഭവം. രാജവതി ദേവിയാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുമ്പോൾ രാജവതി ദേവിയുടെ മകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് രാജവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീകൊളുത്താനും ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.