ജയ്പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിലെ പശു ഫാമിൽ 24 മണിക്കൂറിനിടെ 78 പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഭക്ഷ്യ വിഷബാധയാണ് അധികൃതർ സംശയിക്കുന്നത്.

സർദർഷഹറിലെ ബില്യുബസ് രാംപുര ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ നടത്തുന്ന സ്വകാര്യ ഫാമിലാണ് സംഭവം.

ഇവിടെ നിരവധി പശുക്കൾ രോഗം ബാധിച്ച അവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്. തീറ്റയുടെ സാമ്പിൾ പരിശോധനക്കയച്ചതായി അധികൃതർ പറഞ്ഞു.