കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്.

ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് സർവീസ് റോഡിൽ ടി.കെ.എസ് പുരം ക്ഷേത്രത്തിന് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സർവ്വീസ് റോഡിലേക്ക് കയറി വന്ന ബൈക്കും വടക്കുഭാഗത്ത് നിന്നും വരികയായിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച ആദിത്യൻ മൂത്തകുന്നം പോളിടെക്നിക്കിലെ വിദ്യാർത്ഥിയാണ്.