പുത്തൻകുരിശ്: പുണ്യപുരാതനമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നത് ഓരോ യാക്കോബായക്കാരന്റെയും നെഞ്ചിലേറ്റ മുറിവാണെന്ന് യാക്കോബായ സഭ മീഡിയാസെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത. കോവിഡ് നിയന്ത്രണം മുതലെടുത്താണ് പൊലീസും അധികാരികളും യാക്കോബായക്കാർ ചോരയും നീരും നൽകി പടുത്തുയർത്തിയ പള്ളി നരനായാട്ടിലൂടെ വേദവിപരീതികൾക്ക് പിടിച്ചുകൊടുത്തത്.  ഇതു കാട്ടുനീതിയാണ്.

ചിങ്ങപ്പുലരിയിലെ പൊലീസ ് പടയോട്ടത്തിൽ ഓണക്കൂർ പള്ളിയും പിടിച്ചെടുത്തു. ഭൂരിപക്ഷമനുസരിച്ചു വിധിനിർണ്ണയിക്കുന്ന രാജ്യത്താണ്, ബഹുഭൂരിപക്ഷം വരുന്ന 15000 ത്തോളം വിശ്വാസികളെ പുറത്താക്കി 200 വീട്ടുകാർ മാത്രവും, സ്വന്ത മായി വേറെപള്ളിയും ഉള്ള ന്യൂന പക്ഷ ത്തിന് പള്ളിപിടിച്ചുകൊടുത്തതെന്നും മെത്രാപ്പൊലീത്ത ആരോപിച്ചു. പത്തുമണിക്ക് ഒന്നാം നമ്പറായി ഹൈക്കോടതിയിൽ മുളന്തുരുത്തി പള്ളികേസ് എടുക്കുന്നതുവരെ ആറുമണിക്കൂർ സമയം സാവകാശം വേണമെന്ന് യാചിച്ചിട്ടും ആർ.ഡി.ഒയും പൊലീസ്് അധികാരിളും സമ്മതിച്ചില്ല. ഭീകരവാദികളെ പു റത്താക്കുന്നതുപോലെ നിസ്സഹായരായ വിശ്വാസികളെ
തല്ലിയോടിക്കുകയായിരുന്നു.

ജില്ലാകളക്ടർ പോലും സ്ഥലത്ത് എത്തിനോക്കിയില്ല. സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമാണ് കോടതികൾ. എന്നാൽ നീതിപീഠത്തിന്റെ മറവിൽ നടന്ന പൊലീസിന്റെ രാത്രികൊള്ള ആരെ സഹായിക്കാനെന്ന് സമൂഹം തിരിച്ചറിയണം. കോവിഡുപോലും വകവയ്ക്കാതെ പുലർച്ചെ നാലുമണിയോടെയാണ് ആക്രമിക്കാൻ തയ്യാറെടുത്ത് പൊലീസെത്തിയത്. തുടർന്ന് പള്ളിയിൽ പ്രാർത്ഥിച്ചിരുന്ന സ് ്ത്രീകൾ അടക്കമുള്ള വിശ്വാസി സമൂഹത്തെ അഞ്ഞൂറിൽപരം പൊലീസുകാർ ആക്രമിക്കുകയായിരുന്നു. രണ്ടു മെത്രാപ്പൊലീത്തമാർക്കും നിരവധി വൈദികർക്കും,13 വയസുള്ള കുട്ടിയുൾപ്പെടെ അനേകം വിശ്വാസികൾക്കും പൊലീസ് ബലപ്രയോഗത്തിൽ പരുക്കേറ്റു.

അഞ്ചു മെത്രാപ്പൊലീത്തമാരെയും, വിശ്വാസികളെയും അറസ്റ്റുചെയ്തു കൊണ്ടുപോയി. നൂറ്റാണ്ടുകൾ പഴക്കം ഉള്ള യാക്കോബായ സഭയുടെ ചരിത്രം ഉറങ്ങുന്ന തലപ്പള്ളിയാണ് 1934 ലെ നവീനവിഭാഗത്തിനു പൊലീസ് നിർദ്ദയം പിടിച്ചെടുത്തു കൊടുത്തത്. ഇതിന് എന്ത് ന്യായീകരണമാണ് ഉള്ളത്. ആഭ്യന്തര -റവന്യൂ മന്ത്രിമാരുടെ അറിവോടും അനുമതിയോടെയുമാണോ പൊലീസും റവന്യൂ അധികാരി കളും ഈ ഹീനകൃത്യം നിർവ്വഹിച്ചെന്ന് അറിയുവാൻ സഭയ്ക്കു താൽപര്യമുണ്ട്. സഭാതർക്കം മധ്യസ്ഥതയിലൂടെ തീർക്കാർ സർക്കാരിനു ഇടപെടാമെന്ന് 2017 ലെ സുപ്രീം കോടതി വിധിയിലുണ്ട്. അതിന് ഒരിക്കലും സഹകരിക്കാത്ത മെത്രാൻ കക്ഷികൾക്ക് ആ വിധിയിലെ അവർക്ക് അനുകൂലമായകാര്യ ങ്ങൾ മാത്രം എടുത്ത് കേരളത്തിലെ ചില ഉന്നത സ്ഥാനികളും അധികാരികളും തിരക്കിട്ട് പള്ളിപിടിച്ച് കൊടുക്കു
വാൻ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണ്.

നിയമവും നീതിയും ഒരുമിച്ച് പോകേണ്ടതാണ്. എന്നാൽ യാക്കോബായക്കാരന്റെ കാര്യത്തിൽ നിയമം മാത്രം നടപ്പാക്കി നീതിയും ജനാധിപത്യ മര്യാദകളും
നിഷേധിച്ചാണ് ഇവിടെ കാര്യങ്ങൾ നടന്നത്.യാക്കോബായ സഭയ്ക്ക് വൻ കോർപ്പറേറ്റുകളുടെയോ വൻകിട മുതലാളിമാരുടെയോ സഹായം ഇല്ല.ഇത് സാധാ രണക്കാരായ വിശ്വാസികളുടെ സഭയാണ്. 43 പള്ളികൾ നഷ്ടപ്പെട്ടിട്ടും സംയമനം പാലിച്ച യാക്കോബായക്കാരനു അവസാന പ്രതീക്ഷയെന്ന നിലയിൽ ആറുമണിക്കൂർ സമയം ചോദിച്ചിട്ടും കാത്തിരിക്കുവാൻ ഭരണകൂടം തയ്യാറായില്ല.

കൊറോണക്കാലത്തു വിശ്വാസികൾ പള്ളികളിലില്ലാത്ത സാഹചര്യം മുതലെടുത്തു പള്ളികൾ പിടിച്ച്കൊടുക്കാനുള്ള ചില അധികാരികളുടെ ആവേശവും വാശിയും പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. മുള്ളരിങ്ങാട് പള്ളി പിടിക്കാനെത്തിയ പൊലീസിനും വിശ്വാസികൾക്കുമായി എൺപതോളം പേർക്കാണ് അന്ന്
കോവ്ഡ്് ബാധിച്ചത്. പൊലീസ്് നടപടിയിൽ പ്രതിഷേധിച്ചും നീതിനിഷേധത്തിലും ദുഃഖഃസൂചകമായി ഞായറാഴ്ച ലോകത്തെമ്പാടുമുള്ള യാക്കോബായ പള്ളികളിൽ കരിദിനമാചരിച്ചു.

കറുത്ത കൊടിഉയർത്തി പള്ളിമണിയടിച്ചാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഇന്ന് സഭയുടെ എല്ലാ ദേവാലയങ്ങളിലും കോവിഡ്് മാനദണ്ഡം പാലിച്ച് കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധം സംഘടിപ്പിക്കാൻ സഭയുടെ അടിയന്തര വർക്കിങ് കമ്മറ്റിയോഗം ആഹ്വാനം ചെയ്തതായും മെത്രാപ്പൊലീത്ത അറിയിച്ചു.