പത്തനംതിട്ട:ആറന്മുളയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ കാമുകനും സുഹൃഹത്തും ഹരിപ്പാട്ട് നിന്ന് പിടിയിൽ. കാമുകൻ കായംകുളം സ്വദേശി ഷിബിൻ (32), സുഹൃത്ത് മുഹമ്മദ് ഷിറാസ് (36) എന്നിവരെയാണ് ഇന്ന് പുലർച്ചെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏഴാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. മാതാവിന്റെ കാമുകനും ടിപ്പർ ലോറി ഡ്രൈവറുമായ ഷിബിൻ, മഹുമ്മദ് ഷിറാസ് എന്നിവരാണ് കുട്ടിയെ വീട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചത്.

കഴിഞ്ഞ 28 ന് ഉച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ ഷിബിനും ഷിറാസിനുമൊപ്പം മാതാവ് പെൺകുട്ടിയെ വിടുകയായിരുന്നു. പെൺകുട്ടി പ്രതികൾക്കൊപ്പം പോയി. ബൈക്കിൽ നടുക്ക് ഇരുത്തിയാണ് കുട്ടിയെ പ്രതികൾ കൊണ്ടു പോയത്. ചെങ്ങന്നൂരിൽ ചെന്ന ശേഷം ഷിറാസ് കുട്ടിയുമായി ബസിലാണ് യാത്ര ചെയ്തത്. രണ്ടു ബസുകൾ മാറി കയറി ഒരു സ്ഥലത്ത് ചെന്നു. അവിടെ ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. തുടർന്ന് പിറ്റേന്ന് ഷിബിൻ കുട്ടിയെ ആറന്മുളയിൽ കൊണ്ടു വിട്ടു.

ഇതിനോടകം രണ്ടാനച്ഛൻ കുട്ടിയെ കാണുന്നില്ലെന്ന് കാട്ടി ആറന്മുള പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടി തിരിച്ചെത്തിയ വിവരം അറിഞ്ഞ് പൊലീസ് വിളിച്ചു വരുത്തി വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാം വിവാഹത്തിലുള്ള ഭർത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് ടിപ്പർ ലോറി ഡ്രൈവറായ ഷിബിനെ പരിചയപ്പെടുന്നത്.

വീട്ടിലെ പതിവു സന്ദർശകനായ ഷിബിൻ കഴിഞ്ഞ ജൂൺ മുതൽ കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തിയ മുഹമ്മദ് ഷിറാസുമായി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതും പീഡിപ്പിച്ചതും.