തിരുവനന്തപുരം: നേമത്ത് പോരാടുന്നത് ബിജെപിയെ ദുർബലപ്പെടുത്താനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമത്ത് ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്. രണ്ടുംമൂന്നും സ്ഥാനങ്ങൾ ആർക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

' ബൂത്തുതലം മുതൽക്കുള്ള പ്രവർത്തനങ്ങൾ ശക്തമാണ്. നല്ല വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 47,000ത്തിൽപ്പരം വോട്ടുകൾ ശശി തരൂരിന് ലഭിച്ചിട്ടുണ്ട്. നിലവിൽ നേമത്ത് ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ 50,000 മുതൽ 55,000 വരെ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥിക്ക് ജയിക്കാനാകും. ഞങ്ങൾ 60,000 വോട്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്.' - മുരളീധരൻ പറഞ്ഞു.

കോൺഗ്രസായിട്ട് ബിജെപിക്ക് എവിടേയും ഇടമുണ്ടാക്കിക്കൊടുക്കില്ല. നേമത്ത് ബിജെപിയുടെ ഇടമില്ലാതാക്കാനാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.