കണ്ണൂർ: ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിന് പിന്നാലെ വ്യാപകമായി കോൺഗ്രസ് ബോർഡുകളും കൊടിതോരണങ്ങളും തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ നശിപ്പിക്കപ്പെട്ടു. തളിപറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമം നടന്നു.ഡി വൈ എഫ് ഐ - എസ് എഫ് ഐ പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം കോൺഗ്രസ് ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു ഓഫിസിന്റെ.

ജനൽചില്ലുകൾ എറിഞ്ഞുതകർത്തു. കൊടിമരവും പോസ്റ്ററും നശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്.എഫ്.ഐ -ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി അക്രമം അരങ്ങേറി. വിവിധ പരിപാടികൾക്കായി കോൺഗ്രസും പോഷക ബോർഡുകളുംഉയർത്തിയ പ്രചരണ ബോർഡുകളും കൊടി മരങ്ങളും പിഴുതെറിയുകയും നശിപ്പിക്കുകയും ചെയ്തു.

കണ്ണൂർ പഴയബസ് സ്റ്റാൻഡ് പരിസരത്തും മറ്റ് വിവിധ സ്ഥലങ്ങളിലും ഉയർത്തിയ ബോർഡുകളാണ് തകർത്തത്. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന്റെ മറവിലാണ് അക്രമം നടന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.