കണ്ണൂർ: സ്‌കൂട്ടറിൽ ബൈക്കിടിച്ച് ബിരുദ വിദ്യാർത്ഥി ദാരുണമായി മരിച്ചു. മട്ടന്നൂർ പൊറോറ നാലാങ്കരിയിലെ ഷാഹിദ മൻസിലിൽ വി.മുഹമ്മദ് റഫ്‌നാസ് (21) ണ് മരണമടഞ്ഞത്. ചാലോട് പനയത്താംപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപം തിങ്കളാഴ്‌ച്ച രാത്രി പത്തു മണിയോടെയാണ് അപകടം. അമ്മാവന്റെ ഹോട്ടലിൽ പോയി മടങ്ങുകയായിരുന്ന റഫ്‌നാസ് സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിൽ ഇട റോഡിൽ നിന്നും കയറി വരികയായിരുന്ന പൾസർ ബൈക്ക് ഇടിക്കുകയായിരുന്നു.

തലയിടിച്ച് റോഡിൽ വീണ റഹ് നാസിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. മുഹമ്മദ് റഫീഖ് - ഷാഹിദ ദമ്പതികളുടെ മകനായ റഹ് നാസ് മയ്യിൽ ഐ.ടി.ഐയിൽ വിദ്യാർത്ഥിയാണ്. സഹല, ആയിഷ, ഷാഹിദ്, ഷസീൻ , സിയ എന്നിവർ സഹോദരരങ്ങളാണ്. പൾസർ ബൈക്ക് യാത്രികനായ ലക്ഷം വീട് കോളനിയിലെ ബാവ എന്ന രാഗേഷിനെ (35) പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ പൊലീസ് കേസെടുത്തു.