മുംബൈ: നടി കങ്കണ റാവത്തിനെതിരെ ബിജെപി നേതൃത്വം വീണ്ടും രംഗത്ത്.മഹാമത്മ ഗാന്ധിയെ ലക്ഷ്യം വച്ച് കങ്കണ നടത്തിയ ചില പരമാർശങ്ങളാണ് വീണ്ടും വിവാദത്തിലേക്ക് വഴിവെച്ചത്.സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് നടത്തുന്ന പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് നിഖത് അബ്ബാസാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മഹാത്മാന്ധിയെ ഉൾപ്പടെ വിമർശിക്കുന്നതിലുടെ കങ്കണ എന്താണ് ലക്ഷ്യം വെക്കുന്നതെന്നും നിഖത് അബാസ് ചോദിക്കുന്നു.

കങ്കണ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കങ്കണയ്ക്ക് നൽകിയ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.ഇതിനെ തുടർന്ന് കങ്കണ മഹാത്മാഗാന്ധിയെ ഉന്നം വച്ച് ചില പരാമർശങ്ങൾ നടത്തി. ഇ പരാമർശങ്ങൾക്കെതിരെയാണ് ഇപ്പോൾ നിഖത് അബ്ബാസിന്റെ വിമർശനം.

''പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്. ഗാന്ധിക്ക് രാഷ്ട്ര പിതാവെന്ന വിശേഷണം നൽകിയത് ഈ രാജ്യത്തെ ജനതയാണ്. ബിജെപിയെ സജീവമായി നിലനിർത്തുന്നത് പോലും ഗാന്ധിയുടെ ആശയങ്ങളാണ്. അദ്ദേഹത്തെക്കുറിച്ച് പരിഹാസ്യമായ പരാമർശങ്ങൾ നടത്തി കങ്കണ എന്താകാനാണ് ശ്രമിക്കുന്നത്. കങ്കണ സ്വതന്ത്ര്യ സമരത്തെയും രാജ്യത്തെ ജനങ്ങളുടെ വികാരത്തെയും വേദനിപ്പിക്കുന്നു''.

1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും കങ്കണ ഒരു പൊതുചടങ്ങളിൽ പറഞ്ഞതാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരേ കക്ഷി രാഷ്ട്രീയഭേദമന്യേ രൂക്ഷവിമർശം ഉയർന്നു.ഇപ്പോൾ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും താരതമ്യം ചെയ്ത് കങ്കണ ഇൻസ്റ്റാഗ്രാമിൽ വിവാദപരമായ ഏതാനും പരാമർശങ്ങൾ നടത്തിയതും വിവാദങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്.

'നിങ്ങൾ ഗാന്ധിയെ ആരാധിക്കുന്നോ..അല്ലെങ്കിൽ നേതാജിയെ അനുകൂലിക്കുന്നോ.. രണ്ടുപേരെയും ഒരേ സമയം അംഗീകരിക്കാൻ പറ്റില്ലല്ലോ..അതുകൊണ്ട് തീരുമാനിക്കൂ..' എന്ന കുറിപ്പോടെ കങ്കണ ഒരു പഴയ പത്രവാർത്ത പങ്കുവച്ചിരുന്നു.