കണ്ണുർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ വളൻ ഡിയർ മാർക്ക് പാസ് അനുവദിക്കുന്ന വിഷയത്തിൽ കണ്ണുർ കലക്ടർക്കെതിരെ പ്രത്യക്ഷ സമരവുമായി ബിജെപി. കണ്ണുർ കലക്ടർ ടി.വി സുഭാഷ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്നും സന്നദ്ധ പ്രവർത്തനത്തിനായി ബിജെപി പ്രവർത്തകർക്ക് പാസ് നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു സമരം.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ഉദ്ഘാടനം കലക്ടറേറ്റിന് മുൻപിൽ കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്തു. പാസിനായി അപേക്ഷിച്ച അൻപതോളം ബിജെപി പ്രവർത്തകർക്കെതിരെ അന്വേഷണം നടത്തുകയാണ് പൊലീസ് ചെയ്യുന്നത്. സന്നദ്ധ സംഘടന പ്രവർത്തകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച പാസ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പാസ് അനുവദിക്കാൻ കലക്ടർ തയ്യാറാകുന്നുള്ളുവെന്നും ഹരിദാസ് ആരോപിച്ചു.

ബിജെപി പ്രവർത്തകർക്കും സേവാഭാരതിക്കും കൊ വിഡ് കാലത്ത് ജനങ്ങളെ സഹായിക്കാൻ പാസ് ആവശ്യമൊന്നുമില്ലെന്നും ഈ കാര്യത്തിൻ ഏതു പൊലിസ് കേസിനെയും നേരിടാൻ പ്രവർത്തകർ തയ്യാറാണെന്നും ഹരിദാസ് പറഞ്ഞു. സിപിഎം സംഘടനയായ
ഐ.ആർ.പി.സിയെ മത്രംറിലീഫ് എജൻസിയായി പ്രഖ്യാപിച്ച കലക്ടർ തനിക്ക് ഉന്നത തസ്തിക ലഭിക്കുന്നതിനായി മറ്റു പാർട്ടി പ്രവർത്തകർക്ക് പാസ് നിഷേധിക്കുകയാണെന്നും ഹരിദാസ് ആരോപിച്ചു.സമരത്തിൽ പി.പി വിനോദ് കുമാർ അധ്യക്ഷനായി. ബിജെപി നേതാക്കളായ യു.ടി ജയന്തൻ, അർച്ചനാ വണ്ടിച്ചാൽ, കെ.രതീഷ്, ബിജു ഏളക്കുഴി തുടങ്ങിയവർ പങ്കെടുത്തു.