കോഴിക്കോട്: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ടെ ഹോട്ടലിൽ എത്തിച്ചു കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. അതിക്രൂരമായ പീഡന വിവരം പുറത്തുവന്നത് നാല് യുവതികൾ പീഡിപ്പിപ്പിച്ചപ്പോൾ യുവതിക്ക് ഉണ്ടായ ശ്വാസ തടസ്സമാണ്. ഇതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മുങ്ങുകയായിരുന്നു പ്രതികൾ. ടിക്ക് ടോക്ക് വഴിയുള്ള പരിചയമാണ് യുവതിയെ കെണിയിൽ ചാടിച്ചത്. കേസിലെ മുഴുവൻ പ്രതികളും പിടിയിലായിട്ടുണ്ട്.

ഒളിവിലായിരുന്ന രണ്ടു പ്രതികളെ കക്കയം തലയാട് വനമേഖലയിലെ രഹസ്യകേന്ദ്രത്തിൽനിന്ന് ഇന്നലെ പിടികൂടി. കോഴിക്കോട് ചേമഞ്ചേരി തിരുവങ്ങൂർ കാലടി വീട്ടിൽ ഷുഹൈബ് (39 ) അത്തോളി കണ്ണച്ചാങ്കണ്ടി പറമ്പിൽ ഷാലിമാർ വീട്ടിൽ ലിജാസ് (34 ) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പിടികൂടിയത്. രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

പീഡനവിവരം പുറത്തുവന്നതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മറ്റുപ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇന്നലെ പുലർച്ചെ വനത്തിനുള്ളിലെ രഹസ്യസങ്കേതം പൊലീസ് വളഞ്ഞു. കാട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മുഖ്യപ്രതി കെ.എ.അജ്‌നാസ്, എൻ.പി. ഫഹദ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ 2 വർഷം മുൻപ് പരിചയപ്പെട്ട അജ്‌നാസിനെ കാണാനാണു കൊല്ലം സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയത്. ഇവരെ കാറിൽ ചേവരമ്പലത്തെ ഹോട്ടലിൽ എത്തിച്ച ശേഷം മദ്യവും ലഹരിമരുന്നും നൽകി 4 പ്രതികളും ചേർന്നു പീഡിപ്പിച്ചെന്നാണു കേസ്. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവതി ഇന്നലെ ആശുപത്രി വിട്ടു.

അതേസമയം പീഡനം നടന്ന ഫ്ളാറ്റിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി. ഒരു മാസത്തിനിടെ നൂറോളം പേർ ഫ്ളാറ്റിൽ മുറിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിനിടെ ലോഡ്ജിൽ നിന്ന് മുൻപും യുവതികളുടെ കരച്ചിൽ കേട്ടവരുണ്ടെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിലർ പറഞ്ഞു. കോർപ്പറേഷനിലെ 16ാം വാർഡായ ചേവരമ്പലത്തെ കൗൺസിലർ സരിത പറയേരി ഇക്കാര്യം പറഞ്ഞത്.

'ലോഡ്ജിനെതിരെ നേരത്തെയും പരാതി നൽകിയിട്ടുണ്ട്. അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടവരുണ്ട്. സംഘർഷമുണ്ടായിട്ടുണ്ട്. പൊലീസ് ഒരുതവണ പരിശോധന നടത്തിയിരുന്നു,'-എന്നും കൗൺസിലർ പറഞ്ഞു. കൂട്ടബലാത്സംഗത്തിന്റെ വാർത്ത കേരളത്തിനാകെ അപമാനമുണ്ടാക്കിയ സാഹചര്യത്തിലാണ് കൗൺസിലറുടെ പ്രതികരണം.

ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറിൽ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമിൽ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി വീണ്ടും ബലാൽസംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നുവെന്നാണ് കേസ്.

പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോൾ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷ കടന്നു കളഞതായി പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതർ ഈ പീഡന വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റന്റ്‌റ് കമ്മീഷണർ കെ.സുദർശന്റ നേതൃത്ത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പീഡനവിവരം പുറത്തായതിനെ തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. 48 മണിക്കൂറിനകം മുഴുവൻ പ്രതികളേയും പിടികൂടാൻ കഴിഞ്ഞത്‌കോഴിക്കോട് സിറ്റി പൊലീസിന് വൻനേട്ടമായി. അന്വേഷണ സംഘത്തിൽ എ.സി.പി കെ.സുദർശന് പുറമെ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ്‌ഐ സുനിൽകുമാർ, എസ്‌ഐ ഷാൻ, എസ്‌ഐഅഭിജിത്, ഡെൻസാഫ് അഗങ്ങളായ എഎസ്ഐ വാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.