ഇരിട്ടി: ഇരിട്ടി നഗരത്തിലെ ജൂവലറിയിൽ നിന്നും മാല വാങ്ങാനെന്ന വ്യാജേന കയറി ഒന്നര പവന്റെ മാലയുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പൊലിസ് തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റു ഉടൻ രേഖപ്പെടുത്തുമെന്നു പൊലിസ് അറിയിച്ചു. മോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇ റങ്ങിയ യുവാവാണ് സ്വർണ്ണാഭരണവുമായി മുങ്ങിയതെന്ന് ജൂവലറിയിലെ നിരീക്ഷണ ക്യാമറാ ദൃശ്യത്തിൽ നിന്നും ഇരിട്ടി എസ്‌ഐ.കെ.ദിനേശ നും സംഘവും കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിന് തുമ്പായതെന്നു പൊലിസ് അറിയിച്ചു.

യുവാവ് മോഷ്ടിച്ച സ്വർണ്ണമാല പേരാവൂരിലെ ജൂവലറിയിൽ വിൽപന നടത്താൻ യുവാവ് ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിൽ മോ ഷണവിവരം പ്രചരിച്ചതോടെ സംശയം തോന്നിയ ജൂവലറി ഉടമയുടെ നീക്കത്തിനിടെ മോഷ്ടാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നു.
ഇരിട്ടി സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ മാലൂർ സ്വദേശിയായ മോഷ്ടാവ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു മോഷണം നടന്നത്.

കഴിഞ്ഞ ദിവസം ഉച്ചയക്ക് ഇരിട്ടി അറ്റ്ലസ് ഗോൾൾഡ് പാർക്ക് ജൂവലറിയിൽ നിന്നാണ് . മോഷണം നടത്തിയത്. ഒന്നരപവന്റെ മാല നോക്കി വെച്ച ശേഷം ജീവനക്കാരൻ പണത്തിന്റെ കാര്യം സംസാരിക്കുന്നതിനിടെ പുറത്ത് നിർത്തിയിട്ട കാർ മാറ്റി പാർക്ക് ചെയ്ത ശേഷം വരാമെന്നുപറഞ്ഞ് തന്ത്രത്തിൽ സ്വർണ്ണമാലയുമായി കടന്നു കളയുകയായിരുന്നു.

പിന്നീട് ജൂവലറിയിൽ സ്റ്റോക്ക് നോക്കിയപ്പോഴാണ് മാല കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരിട്ടി പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് എസ്. ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ കേസ് അന്വേഷണമാരംഭിച്ചത്.