ബെയ്ജിങ്: ബിബിസി ചാനലിനു നിരോധനം ഏർപ്പെടുത്തി ചൈന.ഉള്ളടക്ക ലംഘനത്തിന്റെ പേരിലാണ് ബിബിസി വേൾഡ് ന്യൂസ് ചാനലിന്് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം.

പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു. റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്നും,ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിർദ്ദേശം ബിബിസി ലംഘിച്ചു എന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

ചൈനയിൽ പ്രക്ഷേപണം തുടരാൻ ബിബിസിയെ അനുവദിക്കുകയില്ല. പ്രക്ഷേപണത്തിനായുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈനീസ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.