കൊച്ചി: വീട്ടിൽ വളർത്തുന്ന നായകളായ കാസ്പറിനും വിസ്‌കിക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു മോഹൻലാൽ. സൈ ബറിടത്തിൽ ഈ ചിത്രങ്ങൾ വൈറലാണ്.

'എനിക്കൊപ്പം പോസ് ചെയ്യാൻ അവസാനം കാസ്പറിനെയും വിസ്‌കിയെയും സമ്മതിപ്പിച്ചു...' എന്ന് കുറിച്ചാണ് നായക്കുട്ടികൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചത്. ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ചിത്രം കണ്ട് 'നിർണയത്തിലെ ഡോക്ടർ റോയ് യെ പോലെയുണ്ട്, കൈയിലെ ഫോണിൽ ലൂസിഫർ ആണോ, നെഞ്ചിനകത്തു ലാലേട്ടൻ എന്നിങ്ങനെ കമെന്റുകൾ നീളുകയാണ്.

താരരാജാവിന്റെ നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പാൻ ഇന്ത്യൻ ചിത്രം വൃഷഭയാണ്. എപിക് ആക്ഷൻ എന്റർടെയ്‌നർ വിഭാഗത്തിൽ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുൻനിർത്തി തലമുറകളിലൂടെ കഥ പറയുന്ന ചിത്രത്തിൽ റോഷൻ മെക, ഷനയ കപൂർ, സഹ്‌റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ഏക്ത കപൂർ സഹനിർമ്മാതാവാകുന്ന ചിത്രമാണിത്.

ജീത്തു ജോസഫിന്റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, മോഹൻലാലിന്റെ തന്നെ സംവിധാന അരങ്ങേറ്റമായ ബറോസ്, ലൂസിഫർ രണ്ടാം ഭാഗമായ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാൻ, ജീത്തു ജോസഫിന്റെ റാം എന്നിങ്ങനെ മോഹൻലാലിന്റെ അപ്കമിങ് പ്രൊജക്ടുകൾ ഒരു നീണ്ട നിരയിലുണ്ട്. മലൈക്കോട്ടൈ വാലിബനും നേരും ബറോസും ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളാണ്.