കോട്ടയം: ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിക്ക് പാസ്റ്റർ അശ്ലീല മെസ്സേജ് അയച്ചതായി പരാതി. കോട്ടയം അർപ്പൂക്കര സ്വദേശിയായ യുവതിക്കാണ് ചങ്ങനാശ്ശേരി സ്വദേശിയായ പാസ്റ്റർ തോമസ് ജോൺ സന്ദേശം അയച്ച് അപമാനിച്ചത്. ഇത് സംബന്ധിച്ച് യുവതി കോട്ടയം പൊലീസ് സൂപ്രണ്ടിനും ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ കേരളാ റീജിയണും പരാതി നൽകി.

സംഭവത്തെ പറ്റി യുവതി പറയുന്നതിങ്ങനെ:- മെയ്മാസം അഞ്ചിന് ഹോംനേഴ്സായ യുവതി തോമസ് ജോണിന് ഫെയ്സ് ബുക്കിൽ സുഹൃത്താകാനായി റിക്വസ്റ്റ് അയച്ചു. പെന്തകോസ്ത് വിശ്വാസിയായ യുവതി തോമസ് ജോൺ പാസ്റ്ററായതിനാലാണ് റിക്വസ്റ്റ് അയച്ചത്. തുടർന്ന് പാസ്റ്റർ യുവതിയെ സുഹൃത്താക്കി. അന്നേ ദിവസം പാസ്റ്ററുടെ ജന്മദിനമാണെന്ന് കണ്ട യുവതി ഫെയ്സ് ബുക്ക് വഴി ആശംസ അറിയിച്ചു. ഇതോടെ പാസ്റ്റർ തിരികെ നന്ദി അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു. ഇരുവരും സന്ദേശം അയച്ചു പരിചയപ്പെട്ടതിന് ശേഷമാണ് ഇയാൾ ദ്വയാർത്ഥങ്ങൾ പ്രയോഗിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്. ഫെയ്സ് ബുക്കിൽ നിന്നും യുവതിയുടെ നമ്പർ എടുത്ത് ഫോൺ വിളിച്ച് പരിചയപ്പെടുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഇയാളുടെ തനി നിറം പുറത്തായി.

യുവതിയോടെ ഇയാൾ ശരീരഭാഗങ്ങളെ പറ്റി ചോദിക്കാൻ തുടങ്ങിയതോടെയാണ് പാസ്റ്ററുടെ അസുഖം മനസ്സിലായത്. മാറിടം വലുതാണോ എന്നും പാലു തരുമോ എന്നും ഇയാൾ ചോദിച്ചു. പിന്നീട് യുവതിക്ക് കുറേ പോൺ വീഡിയോകൾ അയച്ചു കൊടുക്കുകയും വേഗം തന്നെ ഡീലീറ്റ് ചെയ്യുകയും ചെയ്തു. ഉമ്മ ചോദിക്കുക, സ്വകാര്യഭാഗങ്ങളെ പറ്റി പറയുക തുടങ്ങിയവയാണ് ഇയാൾ ചാറ്റിലൂടെ യുവതിയോട് സംസാരിച്ചത്. ഒരു പാസ്റ്റർ ഈ രീതിയിൽ സംസാരിച്ചതോടെ യുവതി മാനസികമായി തകർന്നു. ഇടയ്ക്ക് ഫേസ്‌ബുക്ക് മെസേഞ്ചറിൽ വീഡിയോ കോളിൽ വരാനും വിരുതനായ പാസ്റ്റർ തോമസ് ജോൺ മടികാട്ടിയില്ല. ഇതിന്റെയെല്ലാം സ്‌ക്രീൻ ഷോട്ട് എടുത്തുവെച്ചിട്ടാണ് പാസ്റ്റർ തോമസ് ജോണിനെതിരെ യുവതി പരാതി നൽകിയിരിക്കുന്നത്.

മിക്കദിവസങ്ങളിലും രാത്രികളിലാണ് പാസ്റ്റർ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകൾ അയച്ചുകൊടുക്കുന്നത്. ആദ്യം സൗഹൃദപരമായി തുടങ്ങിയ ചാറ്റിങ് പിന്നീട് അശ്ലീലതയിലേക്ക് വഴിമാറുകയായിരുന്നു. കിസ്സിങ്, ലൗ സ്‌മൈലികളുമാണ് പാസ്റ്റർക്ക് താത്പര്യം. അതിനിടയിൽ മാറിടത്തിന്റെ സൈസും പാസ്റ്റർ തിരക്കുന്നുണ്ട്. വീട്ടിൽ ആരൊക്കെയുണ്ട്. വീട് എവിടെയാണ്, ഒരു കടിതരട്ടേ, ഏത് ചർച്ചിലാണ് എന്നിങ്ങനെ നീളുന്നു പാസ്റ്ററുടെ പാതിരാകിന്നാരം. ദൈവവചനം മത്രം പ്രസംഗിച്ചു നടക്കുന്ന പാസ്റ്റർക്ക് രാത്രിയിലാണ് ഇത്തരം ഞരമ്പ് രോഗം ഉണ്ടാകുന്നത്. അതോടെ പാസ്റ്റർ സഭയിലെത്തുന്ന പെണ്ണുങ്ങൾക്ക് ഫേസ്‌ബുക്ക് മെസേഞ്ചറിലേക്ക് അശ്ലീലത നിറഞ്ഞ മെസേജുകൾ അയച്ച് തുടങ്ങും. പകൽ വെളിച്ചത്തിൽ അമ്മ, സഹോദരി, മകൾ എന്നെല്ലാം വിശേഷിപ്പിക്കുന്ന സ്ത്രീകൾ രാത്രിയിൽ പ്രായഭേദമന്യേ പാസ്റ്റർക്ക് 'ടാ...' 'ഡീ..'ആണ്.

ഇയാൾക്കെതിരെ നിരവധി യുവതികൾ മുൻപ് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരാതിയുമായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുന്നത് ആദ്യമാണ്. സ്ത്രീകളെ സഹോദരി എന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്യുന്ന ഈ പാസ്റ്ററുടെ തനിനിറം പുറത്ത് വന്നതോടെ ഇനിയും ഇയാൾക്കെതിരെ പരാതിയുമായി ധൈര്യപൂർവ്വം സ്ത്രീകൾ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം. കോട്ടയം എസ്‌പി പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ യുവതി ആരോപണം നടത്തുന്നത് ചിലരുടെ ഗൂഢാലോചനയാണെന്നാണ് പാസ്റ്റർ തോമസ് ജോണിന്റെ പ്രതികരണം. സഭയിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരിക്കാതിരിക്കാൻ ചിലർ നടത്തുന്ന ഗൂഢ നീക്കങ്ങളാണ് ഇത്. താൻ ഇത്തരത്തിൽ ആരോടും സംസാരിച്ചിട്ടില്ലെന്നും സ്‌ക്രീൻ ഷോട്ടുകൾ വ്യാജമാണെന്നുമാണ് വിശദീകരണം.

ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ കേരളാ റീജിയൺ സംഭവത്തിൽ കൗൺസിൽ യോഗം കൂടിയ ശേഷം സംഭവത്തിൽ വിശദീകരമം നൽകാമെന്നാണ് മറുനാടനോട് പറഞ്ഞത്. യുവതി നേരിട്ടല്ല പരാതി നൽകിയതെന്നും ഒരു സംഘടനയുടെ പ്രതിനിധി വഴിയാണ് പരാതി ലഭിച്ചതെന്നും പരാതിൽ യുവതിയെ ബന്ധപ്പെടാനുള്ള നമ്പരോ ഇല്ലെന്നും അവർ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അവർ അറിയിച്ചു.