കഴക്കൂട്ടം: കഴക്കൂട്ടത്തെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് പരാതി. കടകംപള്ളി സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ സജിയാണ് പരാതി നൽകിയത്.

തൃശ്ശൂർ കൊടക്കര വില്ലേജിൽ 917/പിടി 1 സർവേ നമ്പറിൽ പെടുന്ന 2139 ഹെക്ടർ സ്ഥലം 58 ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്‌ക്കെന്നാണ് ബാങ്കിൽ നിന്ന് കാശ് കൊടുത്തിട്ടുള്ളതെന്നും സത്യവാങ്ങ്മൂലത്തിൽ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുള്ളതെന്നുമാണ് സജിയുടെ പരാതിയിൽ പറയുന്നത്. വാർഷിക വരുമാനം 50000 രൂപയെന്നും നാല് വർഷമായി സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുള്ള ശോഭ എങ്ങനെയാണ് 20 ലക്ഷത്തോളം വിലവരുന്ന ഇന്നോവ കാറ് വാങ്ങിയതെന്നും പരാതിയിൽ ചോദിക്കുന്നു.