പാലക്കാട്: തോക്കുമായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയെ കോൺഗ്രസ് നേതാവ് പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുൻ നഗരസഭാ ചെയർമാനുമായ കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്.

തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളിൽ നിന്നും പിടിച്ചെടുത്തു. തോക്ക് കൈവശം വയ്ക്കാൻ ആവശ്യമായ രേഖകൾ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതാണ് കെ എസ് ബിഎ തങ്ങൾ.അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി.

കോയമ്പത്തൂരിൽ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുത്തത്. പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ രേഖകളൊന്നും ഹാജരാക്കാൻ സാധിക്കാത്തതുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂർ പീളമേട് പൊലീസിന് കൈമാറി.