തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്ക് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തെഴുതിയതിന്റെ പേരിൽ സംസ്ഥാനത്തോ കോൺഗ്രസ് നേതാക്കളിൽ ചിലർ ശശി തരൂരിനെതിരെ തുറന്നടിച്ചു രംഗത്തുവന്നതോടെ പ്രതിരോധം തീർത്ത് കോൺഗ്രസിലെ യുവ നേതാക്കളും. തരൂരിനെ പോലൊരു നേതാവിനെ ചില നേതാക്കളുടെ ഈഗോയുടെ പേരിൽ അവഹേളിക്കാൻ അനുവദിക്കില്ലെന്ന നിലിപാടിലാണ് ഗ്രൂപ്പ് നോക്കാതെ കോൺഗ്രസിനെ സ്‌നേഹിക്കുന്ന നേതാക്കൾ.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ വിമർശനം നേരിടുമ്പോഴാണ് തരൂരിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയത്. കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ അടക്കം ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന നേതാവിനെ മുല്ലപ്പള്ളിയും കെ മുരളീധരനും പോലുള്ള നേതാക്കൾ വ്യക്തിവൈരാഗ്യം തീർക്കുന്നതിലാണ് കോൺഗ്രസ് അണികൾക്കിടയിൽ അമർഷം ഉടലെടുത്തിരിക്കുന്നത്. ഇന്ന് ഗസ്റ്റ് റോളാണ് തരൂരിനെന്ന് ആക്ഷേപിച്ചു കൊടിക്കുന്നിൽ സുരേഷ് കൂടി എത്തിയതോടെ കടുത്ത അമർഷമാണ് ഈ നേതാക്കൾക്കെതിരെ ഉടലെടുത്തിരിക്കുന്നത്. സൈബർ ലോകത്തും ഇവർക്കെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്. കോൺഗ്രസ് അനുകൂലികളായ സൈബർ അണികൾ തരൂരിനെ കോൺഗ്രസിന് ആവശ്യമുണ്ടെന്ന് ആവർത്തിച്ചു വ്യക്തമാക്കി രംഗത്തുവന്നു.

അതിനിടെ ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥൻ എംഎൽഎ പരസ്യമായി തന്നെ രംഗത്തുണ്ട്. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ശബരീനാഥൻ ഫേസ്‌ബുക്കിൽ കുറിച്ചു. എയർപോർട്ട് സ്വകാര്യവത്കരണ വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളിലും തരൂർ ഉൾപ്പെട്ടത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമായിരുന്നു.കെ മുരളീധരനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും പരസ്യമായി ശശി തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശബരീനാഥന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

ശബരീനാഥന്റെ കുറിപ്പിന്റെ പൂർണരൂപം

ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദനങ്ങൾ, ദേശീയതയുടെ ശരിയായ നിർവചനം ഇതെല്ലാം പൊതുസമൂഹത്തിന് പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ ങജ ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്‌സഭയിലേക്ക് അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ. അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല.

എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, MP എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

അതേസമയം ശശി തരൂരിനെ പിന്തുണച്ചതുകൊണ്ട് ശബരിനാഥിനെ കൂടാതെ ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളും രംഗത്തെത്തി. ചാണ്ടി ഉമ്മനും തരൂരിനെ അനുകൂലിച്ചു രംഗത്തെത്തിയതും തരൂരിനുള്ള പിന്തുണ എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്. പി ടി തോമസ് എംഎൽഎയും തരൂരിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു. എ. കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെടുത്തിരിക്കുന്ന നിലപാടിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്നത് സംശയരഹിതമായി ഗുരര വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ മറപിടിച്ച് ശശി തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരമാണ്. ശശി തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം നിർദ്ദേശിച്ച നേതാക്കളെ ഒതുക്കി ഹൈക്കമാന്റ് നീക്കം നടക്കുന്നത്. രാജ്യസഭയിലേയും ലോക്‌സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളിൽ ഔദ്യോഗിക നേതൃത്വവുമായി ചേർന്ന് നിൽക്കുന്നവരെ ഉൾപ്പെടുത്തിയാണ് പുതിയ നീക്കം. ഇതിന്റെ പിന്നാലെ തരൂരിനെതിരെ ആക്രമണം നടക്കുന്നതും. സോണിയ ഗാന്ധി മുന്നോട്ടു പോകാം എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ശശി തരൂർ ഇന്നലെ അറിയിച്ചിരുന്നു. ഹൈക്കമാന്റിനോട് ഏറ്റുമുട്ടാനില്ല എന്ന സൂചനയാണ് തരൂർ നല്കിയതെങ്കിലും കേരളത്തിൽ നിന്നുള്ള നേതാക്കൾ തരൂരിനെ ലക്ഷ്യമിട്ട് മുന്നേറുകയാണ്.

വിശ്വ പൗരൻ ആണെന്ന് കരുതി എന്തും പറയരുതെന്നാണ് കൊടിക്കുന്നിൽ സുരേഷ് തരുരിനെതിരെ വിമർശനം ഉന്നയിച്ചത്. സംഘടനക്ക് അകത്ത് നിന്ന് പ്രവർത്തിക്കാൻ തരൂരിന് കഴിയണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ തരൂരിന്റെ നിലപാട് ഇനി പറഞ്ഞ് വഷളാക്കാനില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തരൂർ തിരുത്തിയത് അറിയാതെയാണ് കൊടിക്കുന്നിലിന്റെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എഐസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്ന ഗുലാംനബി ആസാദിന്റെ നിർദ്ദേശം രാഹുൽ ഗാന്ധിക്കെിരായ നീക്കമായാണ് കോൺഗ്രസ് ഹൈക്കമാൻഡ് കാണുന്നത്.