കണ്ണുർ: കെ.സുരേന്ദ്രനെതിരെ കോഴയാരോപണം ഉന്നയിച്ച പ്രസീത അഴീക്കോടിന്റെ മൊഴി തേടി ക്രൈംബ്രാഞ്ച് സംഘം കണ്ണുരിലെത്തും വയനാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തുക. സി.കെ. ജാനുവിന് സുൽത്താൻ ബത്തേരിയിൽ മത്സരിക്കുന്നതിനും എൻ.ഡി.എയിലേക്ക് തിരിച്ചു വരുന്നതിനും വേണ്ടി സി.കെ ജാനുവിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് കെ.സുരേന്ദ്രൻ സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്തുവെന്നും പ്രസീത അഴിക്കോട് പറഞ്ഞിരുന്നു.

സുരേന്ദ്രനും താനുമായി ഈ വിഷയം സംസാരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു. ആദ്യം പത്തുലക്ഷം രൂപയും പിന്നീട് അൻപത് ലക്ഷം രൂപയും കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. ഇതു സംബന്ധിച്ച് സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കൽപ്പറ്റ കോടതിയിൽ എം.എസ്.എഫ് നേതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

എന്നാൽ സി.കെ ജാനുവുമായി യാതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. താൻ പണം വാങ്ങിയിട്ടില്ലെന്ന് സി കെ ജാനുവും വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് ജാനു നൽകിയിട്ടുണ്ട്.