തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആസൂത്രണം നടത്തിയത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെന്ന് പൊലീസ്. ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെമ്പായത്ത് അരങ്ങേിയതെന്നാണ് റൂറൽ എസ്‌പി ബി അശോകൻ വ്യക്തമാക്കുന്നത്. കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുള്ളത്. ആ്‌റ് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇരു ബൈക്കുകളിലായി എത്തിയാണ് മിഥിരാജിനേയും ഹക്ക് മുഹമ്മദിനേയും കൊലപ്പെടുത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി റൂറൽ എസ്‌പി ബി.അശോകൻ പറഞ്ഞു. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പുറത്തുവരുന്നതെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ചിരിക്കുന്നതായി വ്യക്തമായി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയാണ് ഇത്തരത്തിൽ ദിശമാറ്റിയതായി കണ്ടെത്തിയത്.

ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവർ ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടത്. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികൾ തിരിച്ചു വെച്ചെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈക്ക് ഉടമയടക്കം മൂന്ന് പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ് പി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സിപിഎം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണ് എന്ന് സിപിഎം ആരോപിച്ചു.

രാഷ്ട്രീയ കാരണങ്ങളെന്ന് കൊലയിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി പ്രതികരിച്ചു. ബൈക്കിന്റെ ഉടമ നജീബും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്.

വെമ്പായം സ്വദേശി മിതിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ വെട്ടി കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും തേമ്പാമൂട് വെച്ച് തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു.