പാലക്കാട്: നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. കൂടുതൽ ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഹോട്ടലിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നാണ് ഫയർഫോഴ്‌സ് ഉദ്യാേഗസ്ഥർ നൽകുന്ന സൂചന.