മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നും സ്വർണം പിടികൂടി. ദുബായിയിൽ നിന്നുമെത്തിയ പിലാത്തറ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് 302 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസി.കമ്മിഷണർ ഫായിസ് മുഹമ്മദ്, സുപ്രണ്ടുമാരായ പി.എ ചാക്കോ എസ് നന്ദകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണുർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടുന്നത്.