തളിപ്പറമ്പ്: കപ്പ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ യെ വെടിവയ്ക്കുന്നതിനിടെയിൽ ഉന്നം തെറ്റി കൂടെയുണ്ടായിരുന്നയാൾക്ക് പരുക്കേറ്റ കേസിലെ പ്രതി ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായി. കുടിയാന്മലറ്റ് ലെ ചെമ്പൻതൊട്ടിയിലാണ് സംഭവം.പൊട്ടൻ പ്ലാവിൽ താമസിക്കുന്ന മൂക്കൻ മാക്കൽ മനോജ് ജോസി(42) നാണ് വെടിയേറ്റത്.

കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അപകടത്തിന് കാരണം നാടൻ തോക്കിൽ നിന്ന് വെടിയേറ്റതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ കുടിയാന്മല പൊട്ടൻ പ്ലാവ് സ്വദേശി പുതുപറമ്പിൽ ബിനോയ് ആന്റണി (37) യെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ പ്രസാദ് അറസ്റ്റ് ചെയ്തത്.

ലൈൻസില്ലാതെ ആയുധം കൈകാര്യം ചെയ്ത പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. ഇക്കഴിഞ്ഞ ജൂൺ കന്നിന് വൈകുന്നേരത്തോടെയാണ് സംഭവം. ഇയാളെമരത്തിൽ നിന്നും വീണു പരിക്കേറ്റതാണെന്ന് തെറ്റായ വിവരം നൽകി കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂരിലെ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കൈ തോളിന് സാരമായി പരിക്കേറ്റ മനോജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയായിരുന്നു. എന്നാൽ നാട്ടുകാരിൽ അഭ്യൂഹം പരന്നതോടെ ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പരിക്കേറ്റ മനോജും സുഹൃത്തും ബിനോയിയും പൊട്ടൻ പ്ലാവ് പാറക്കുടി കവലയിൽ കപ്പ കൃഷി നടത്തുന്നുണ്ട്. കാട്ടുപന്നിയെ വെടി വെക്കാൻ ശ്രമിക്കുന്നതിനിടെ ലൈസൻസില്ലാത്ത തോക്കിൽ നിന്നും വെടിയേറ്റാണ് മനോജിന് വലതു തോളിന് പരിക്കേറ്റതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

നാടൻ തോക്ക് ഉപയോഗിക്കുന്ന വിവരം പുറത്തുവരാതിരിക്കാനാണ് കെട്ടുകഥ മെനഞ്ഞതെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടി തോക്കും തിരയും കണ്ടെത്തിയത്..