മലപ്പുറം: ഗുണ്ടൽപേട്ടയിലെ കൃഷിതോട്ടത്തിൽ മലപ്പുറത്തെ 56കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ തോട്ടത്തിലെ സമീപവാസികളും ഗുണ്ടൽപേട്ട സ്വദേശികളുമായ ജേഷ്ട സഹോദരന്മാർ അറസ്റ്റിൽ. ഇരുവരും ചേർന്ന് നാസറിന്റെ പിന്നിൽ നിന്ന് തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ രണ്ടിനു നടന്ന മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥല ഉടമ വെങ്കിട്ട അബ്ദുൽ നാസറും ബന്ധുക്കളും ചേർന്ന് ഗുണ്ടൽപേട്ട പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസിന്റെ ചുരുളഴിയുന്നത്.

ഗുണ്ടൽപ്പേട്ടയിലെ കൃഷിതോട്ടത്തിന്റെ സമീപവാസികളായ ജേഷ്ട സഹോദരന്മാരായ സുരേഷ് (60) ഗംഗാധരൻ (55) ഇരുവരും ചേർന്ന് നാസറിന്റെ പിന്നിൽ നിന്ന് തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജുലൈ രണ്ടിനു ഉച്ചയോടെയാണ് കൃത്യം നടത്തിയിട്ടുള്ളത്. കൃഷിതോട്ടത്തിലെ സ്വൈരവിഹാരവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആസൂത്രിത കൊലയിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗുണ്ടൽപേട്ട പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ചാം രാജ് നഗർ ജെയിലിൽ റിമാന്റ് ചെയ്തു. സഊദിയിൽ ജോലി ചെയ്തിരുന്ന നാസർ നാട്ടിലെത്തിയതിന് ശേഷം കുടുംബ സുഹൃത്തിന്റെഗുണ്ടൽപ്പേട്ടയിലെ കൃഷിതോട്ടം നടത്തിപ്പുകാരനായിരുന്നു,

രണ്ട് മാസത്തിലധികമായി വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയിട്ട്. എല്ലാ ദിവസവും കുടുംബവുമായി ബന്ധപെടാറുണ്ടായിരുന്നു. നാല് ദിവസത്തിലധികമായി വിവരങ്ങൾ ലഭ്യമാവാത്തതിനെ തുടർന്നുള്ളബന്ധുക്കളുടെ അന്വേഷണത്തിലാണ് കൃഷിതോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഗുണ്ടൽപേട്ട പൊലീസ് നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു, പൊലീസിന്റെ അടിയന്തിര ഇടപെടലിലൂടെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാസറിന്റെ കുടുംബം.