പാലക്കാട്: മണ്ണാർക്കാട് ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംപാടം സ്വദേശി റുസ്‌നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്തിയാണ് അറസ്റ്റു ചെയ്തത്.

ഓഗസ്റ്റ് ഒന്നിനായിരുന്നു റുസ്‌നി തൂങ്ങി മരിച്ചത്. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.