ന്യൂഡൽഹി: റിപ്പബ്ലിക്ക് ടീവി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിക്കെതിരെ കൂടതൽ വെളിപ്പെടുത്തലുമായി, അത്മഹത്യചെത്ത ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ മകൾ അദന്യ നായിക് രംഗത്ത്. റിപ്പബ്ബിക്ക് ടീവിക്കുവേണ്ടി ഇന്റീറിയർ വർക്കുകർ ചെയ്തതിന്റെ ഭാഗമായി 1.2 കോടി രൂപയോളം കിട്ടാനുണ്ടൊയിരുന്നെും കരഞ്ഞ് പറഞ്ഞിട്ടും അർണാബ് പണം നൽകാതെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും മകൾ പറയുന്നു. കാരവൻ മാഗസിനിൽ റിപ്പോർട്ടർ ആതിര കോനിക്കരയുമായുള്ള അഭിമുഖത്തിലാണ് അദന്യ നായിക്ക് അർണാബിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിശദീകരിക്കുന്നത്. പ്രതിഫല കുടിശിക നൽകാത്തത്തിനെ തുടർന്ന് അൻവയ് നായിക്ക് ആത്മഹത്യ ചെയ്ത കേസിൽ നവംബർ നാലിന് മഹാരാഷ്ട്ര പൊലീസ് അർണാബിന്റെ അറസ്റ്റ് ചെയ്തത്.

പ്രതിഫലം ചോദിക്കുമ്പോൾ ഭീഷണി

'2016 ലാണ് ഞങ്ങൾക്ക് കരാർ ലഭിക്കുന്നത്. 6.4 കോടി രൂപയ്ക്കു മുകളിലുള്ളതായിരുന്നു കരാർ. ഇത് കൃത്യമായി ചെയ്ത് നൽകുകയും ചെയ്തു. പക്ഷേ പ്രോജക്റ്റ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെയും, ഭാര്യയുടെയും മറ്റു പലരുടെയും താത്പര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ നിർബന്ധിക്കപ്പെട്ടിരുന്നു. അവസാന നിമിഷത്തിലാണ് പല മാറ്റങ്ങളും പറഞ്ഞത് പോലും. ഇവയെല്ലാം ചെയ്തുകൊടുക്കാൻ അച്ഛൻ നിർബന്ധിതനാകുകയും ചെയ്തു. പക്ഷേ അച്ഛൻ എല്ലായ്‌പ്പോഴും സമ്മർദ്ദത്തിലായിരുന്നു. നിങ്ങൾ എന്തൊക്കെ ചെയ്താലും നിങ്ങൾക്ക് പണം ലഭിക്കില്ലെന്നും അർണാബ് അച്ഛനോട് പറഞ്ഞിരുന്നു.'- അദന്യ നായിക പറയുന്നു.

'പ്രതിഫലം ചോദിക്കുമ്പോഴെല്ലാം ''ഞാൻ അർണാബാണ്, എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരാം'', ''നീ ഒരു മഹാരാഷ്ട്രക്കാരനായതുകൊണ്ടും, മഹാരാഷ്ട്രയിൽ തന്നെ നിൽക്കുന്നതുകൊണ്ടും എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല'', എന്നെല്ലാം അർണബ് പറയാറുണ്ടായിരുന്നു.ഈ സമയത്ത് പൊലീസിൽ പരാതി കൊടുക്കണമെന്ന രീതിയിൽ ഞങ്ങളുടെ വീട്ടിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു.പക്ഷേ അച്ഛന് നല്ല ഭയമുണ്ടായിരുന്നു. ''വേണ്ട അയാളെന്നെ ഇപ്പോൾ തന്നെ ഭയപ്പെടുത്തുകയാണ് അതുകൊണ്ട് വേണ്ട'' എന്നായിരുന്നു അച്ഛൻ അന്ന് പറഞ്ഞിരുന്നത്. നിന്റെയും മകളുടെയും ജോലി തന്നെ ഇല്ലാതാക്കുമെന്നെല്ലാം അയാൾ പറയാറുണ്ടായിരുന്നു. ഞാനും ഒരു ആർക്കിടെക്ടറ്റാണ്. അച്ഛനെ അക്കാലത്ത് സഹായിക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല അന്ന് എന്റെ ഇന്റേൺഷിപ്പിന്റെ ഭാഗമായി ഞാനവിടെ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.'- അൻവയ് നായിക്കന്റെ മകൾ പറയുന്നു.

കരഞ്ഞുപറഞ്ഞിട്ടും അയാൾ പണം തന്നില്ല

ഇടക്കിടെ ഡിസൈനിൽ മാറ്റം വരുത്തുന്നതും തന്റെ പിതാവിന് പ്രശ്നമായതായി അവർ പറയുന്നു. 'അർണാബ് ഒരുപാട് മാറ്റങ്ങൾ പറഞ്ഞിരുന്നു. അയാൾക്ക് കലാപരമായി ഒന്ന് ഇഷ്ടമായില്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യപ്പെടും. ചെയ്ത ജോലിയിൽ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ ചെലവിലും വലിയ മാറ്റമാണുണ്ടാകുക. മാത്രവുമല്ല അതിന് ആവശ്യമായ ആളുകളെ എത്തിക്കുകയും വേണം. തുടക്കം മുതൽ ഇത് തന്നൊയായിരുന്നു അവസ്ഥ, അയാൾക്ക് പൈസ തരാൻ താത്പര്യമേ ഉണ്ടായിരുന്നില്ല. അയാൾക്ക് പണം തരാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അത് എത്രയോ മുൻപേ തന്നേനെ. ഇതേ സമയത്ത് ഫെറോസ് ഷായിക്കുമായും, നിതീഷ് സർദയുമായുള്ള പ്രൊജക്ടുകളും മുന്നോട്ടു പോകുന്നുണ്ടായിരുന്നു. (ആത്മഹത്യകുറിപ്പ് പ്രകാരം ഇവരിരുവരും നാലു കോടി രൂപയും 55 ലക്ഷവും നായിക്കിന് കൊടുക്കാനുണ്ടായിരുന്നു ഗോസ്വാമി അറസ്റ്റിലായ കേസിൽ അന്വേഷണം നേരിടുന്നവരാണ് ഇവരിരുവരും)

83 ലക്ഷത്തിലധികം രൂപയാണ് ഗോസ്വാമി അച്ഛന് കൊടുക്കാനുണ്ടായിരുന്നത്. അത് തന്നെ അച്ഛൻ ഒരുപാട് പറഞ്ഞ് കരഞ്ഞതിന് ശേഷം 83 ലക്ഷമായി കുറച്ചു നൽകിയതാണ്. നിങ്ങളുടെ കയ്യിൽ നിന്ന് ആരെങ്കിലും 25,000 രൂപ വാങ്ങി തിരിച്ചു നൽകാൻ കൂട്ടാക്കുന്നില്ലെങ്കിൽ നിങ്ങൾ പറയില്ലേ 25000 ഇല്ലെങ്കിൽ ഒരു 15,000മെങ്കിലും തരാൻ. 1.2 കോടി ഉണ്ടായിരുന്നിടത്ത് നിന്ന് അത് 83 ലക്ഷമായി കുറച്ചു. പക്ഷേ അത് പോലും അയാൾ തന്നില്ല. എന്തു നാണം കെട്ട രീതിയാണിത്. 2016 ഡിസംബറിലാണ് പ്രൊജക്ട് തുടങ്ങിയത്. 2017 ഏപ്രിലിലോ മാർച്ചിലോ പ്രൊജക്ട് ഞങ്ങൾ തീർത്തു നൽകുകയും ചെയ്തു. ഒരു വർഷത്തിലധികം ചെയ്ത പണിയുടെ തുക ചോദിച്ച് അയാളുടെ പിറകിൽ ഞങ്ങൾ നടന്നു. പക്ഷേ അദ്ദേഹം പണം തന്നില്ല. അക്ഷരാർത്ഥത്തിൽ അയാളോട് യാചിക്കുകയായിരുന്നു അച്ഛൻ.'' എന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ചോദ്യമാണിത്. ദയവ് ചെയ്ത് മനസിലാക്കണം'' നിരവധി തവണ അച്ഛൻ അയാളോടിത് പറഞ്ഞു.

ഇപ്പോഴും നിരന്തരം ഭീഷണികൾ

അച്ഛന്റെ മരണശേഷം അലിബാഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിപ്പോൾ പൊലീസിനും ഭയമായിരുന്നെന്ന് അദന്യ നായിക പറയുന്നു. 'പൊലീസിന് കേസിനോട് തുടക്കത്തിൽ തന്നെ താത്പര്യമുണ്ടായിരുന്നില്ല. അർണാബിന്റെ പേരു കണ്ടപ്പോൾ തന്നെ അവർ ഭയന്നിരുന്നു. കേസന്വേഷിക്കുന്ന സുരേഷ് വരാഡേ എന്നെയും അമ്മയേയും ഭയപ്പെടുത്തിയിരുന്നു.'ഇത് ജീവൻവെച്ചുള്ള കളിയാണ്.കേസിൽ ഉള്ളതെല്ലാം വലിയ വലിയ ആളുകളാണ്, അതൊന്ന് ആലോചിച്ചു നോക്കൂ. എന്റെ ഉപദേശം കേസുമായി മുന്നോട്ട് പോകരുത് എന്ന് തന്നെയാണ''. എന്നെല്ലാം അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി എനിക്കും നിരന്തരം ഭീഷണികൾ വരുന്നുണ്ട്. അത് അർണാബിന് വേണ്ടിയുള്ളതാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ആരാണ് വിളിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. എന്റെ ഭാഗത്ത് നിന്നു പറയുകയാണെങ്കിൽ പൊലീസിന് നൽകാൻ കഴിയുന്ന എല്ലാവിധ വിവരങ്ങളും ഞാൻ കൊടുത്തിട്ടുണ്ട്. അവരുടെ ഫോൺ നമ്പർ, വാട്‌സ്ആപ്പിലൂടെയുള്ള ഭീഷണികളുടെ വിവരങ്ങൾ, ഞാനതെല്ലാം നൽകിയിട്ടുണ്ട്.

കേസന്വേഷണത്തിന്റ വിശ്വാസ്യത ചോദ്യം ചെയ്ത് അമ്മ ആദ്യത്തെ വീഡിയോ പുറത്തിറക്കുന്നതിന് മുൻപു തന്നെ മുർബാദിൽ നിന്ന് ബൈക്കിലെത്തിയ ഒരു സംഘം എന്നെ ബലമായി തടഞ്ഞുവെച്ച് ഈ കേസിനെ കുറിച്ച് മിണ്ടരുതെന്ന് എന്നോട് പറഞ്ഞിരുന്നു. നിന്നെ ഞങ്ങൾ പിന്തുടരുന്നുണ്ടെന്നും നീ എവിടേക്കാണ് പോകുന്നത്, എവിടെയാണ് ഒൽച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം ഞങ്ങൾക്ക് അറിയാമെന്നും അവർ പറഞ്ഞു.നമ്മൾ ഒരു തെറ്റും ചെയ്യാതിരിക്കുമ്പോൾ പോലും ഇത്തരത്തിൽ സമ്മർദ്ദത്തിലാകുന്നത് എന്തൊരു ദുരവസ്ഥയാണ്. അതുകൊണ്ട് തന്നെ മരിക്കുന്നതിന് മുൻപ് ഇതിനെതിരെ ശബ്ദിച്ചു മരിക്കുന്നതല്ലേ നല്ലത്.- അദന്യ ചോദിക്കുന്നു.

മുംബൈയെ നടുക്കിയ ആ ഇരട്ട മരണങ്ങൾ

2018ലാണ് ഇപ്പോൾ അർണാബിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങൾ അരങ്ങേറുന്നത്. 2017ലാണ് അർണാബ് റിപ്പബ്ലിക് ടി വി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്. ചാനൽ ഓഫീസിനായി ഇന്റീരിയർ വർക്കുകൾ ചെയ്ത കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്. അതിന്റെ ഉടമ അൻവയ് നായികും അമ്മ കുമുദ് നായികും 2018ൽ ആത്മഹത്യചെയ്തു. അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബിന്റെ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ പൊലീസ്അവസാനിപ്പിച്ച കേസ്അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ്മുംബൈ സിഐ.ഡി വിഭാഗം ഏറ്റെടുക്കുന്നത്.

അൻവയ്‌നായിക് എന്ന ഇന്റീരിയർ ഡിസൈനറേയും അമ്മ കുമുദ് നായിക്കിനേയും 2018 മെയിലാണ്അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻവയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അൻവയ് അമ്മയെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അന്ന് പൊലീസ് അപകട മരണത്തോടൊപ്പം കൊലപാതക കേസും രജിസ്റ്റർ ചെയ്തിരുന്നു. കുമുദിന്റെ മൃതദേഹം താഴത്തെ നിലയിലെ സോഫയിലാണ്കണ്ടെത്തിയത്. അൻവയ് ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുജോലിക്കാരാണ്മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ അൻവയ് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക് തരാനുള്ള പണം നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ്കുറിപ്പിൽ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ താനും അമ്മയും അമ്മയും കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അൻവയ് കുറിപ്പിൽ പറഞ്ഞു. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്റ്റ് അർണാബ് ഗോസ്വാമി, ഐകാസ്റ്റ് എക്‌സ്/ സ്‌കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്‌സിന്റെ നിതീഷ് സർദ എന്നിവരാണ്തനിക്ക്പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ്കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ് വാദിച്ചിരുന്നത്.

തെളിവില്ലെന്ന് ആദ്യ അന്വേഷണ സംഘം

അർണാബ് ഉൾപ്പെടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പറഞ്ഞ് പ്രാദേശിക റായ്ഗഡ് പൊലീസ് 2019 ഏപ്രിലിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് 2020 മെയിൽ അൻവയുടെ മകൾ കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. ഇതുസംബന്ധിച്ച്അനിൽ ദേശ്മുഖ് കഴിഞ്ഞ മേയിൽ ട്വീറ്റ് ചെയ്തിരുന്നു. 'അർണബ് ഗോസ്വാമി കുടിശ്ശിക അടയ്ക്കാത്തത് സംബന്ധിച്ച് അലിബാഗ് പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് അദന്യ നായിക് എന്നോട് പരാതിപ്പെട്ടിരുന്നു. കേസിന്റെ പുനരന്വേഷണം സിഐ.ഡി വിഭാഗത്തെ ഏൽപ്പിക്കുകയാണ്'-മന്ത്രി ട്വിറ്ററിൽ കുറിച്ചു. മെയിൽതന്നെ ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്ക് കൈമാറിയിരുന്നു. നിലവിൽ അർണബിനെ സ്റ്റഡിയിലെടുത്ത് പൊലീസ്‌ചോദ്യംചെയ്യുകയാണ്. മുംബൈ പൊലീസുമായി ബന്ധപ്പെട്ട് ഗോസ്വാമി നേരിടുന്ന മറ്റ്‌കേസുകളുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർപറയുന്നു.

പക്ഷേ തുടക്കത്തിൽ അർണാബിന്റെയും കൂട്ടരുടെയും സ്വാധീനത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറക്കയാണെന്നാണ് അൻവയ് നായിക്കിന്റെ മകൾ പറയുന്നത. അൻവ തനിക്ക് കിട്ടാനുള്ളതിന്റെ ബില്ല് പലതവണ ഹാജരാക്കിയിട്ടും അർണാബ് പണം കൊടുത്തില്ല. താൻ ഉദ്ദേശിച്ചതിൽ കൂടുതൽ പണം ചെലവായി, ചില പ്രവർത്തികൾക്ക് ഗുണ നിലവാരമില്ല എന്നൊക്കെ പറഞ്ഞ് അർണാബ് ബിൽ പിടിച്ചുവെക്കയായിരുന്നു. അത് അൻവയ് നായിക് തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അതൊന്നും കണക്കിലെടുത്തില്ല. ഇപ്പോൾ ശക്തമായ രാഷ്ട്രീയ സമ്മർദം ഉയർന്നതിനെ തുടർന്നാണ് അവർ അനങ്ങുന്നത് തന്നെ.

ടിആർപി കുംഭകോണം മുതൽ വർഗീയത പരത്തുക തുടങ്ങി നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്അർണാബ ഗോസ്വാമി. ടിആർപി കേസിൽ തെറ്റിദ്ധാരണ പരത്തിയതും ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് കുടിയേറ്റക്കാരെ ഒത്തുകൂടിയതിനെ വർഗീയവത്കരിച്ചതിനും അർണബിനെതിരേ എഫ്.ഐ.ആറുകൾ നിലവിലുണ്ട്. പൽഘറിൽ സന്യാസിമാരെ തല്ലിക്കൊന്നെന്ന വ്യാജവാർത്ത നൽകിയതിനും ഇയാൾക്കെതിരേ കേസുണ്ട്. ഈ എഫ്ഐആറുകൾക്കെതിരേ ഗോസ്വാമി സുപ്രീംകോടതിയെ സമീച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നടൻ സുശാന്ത് സിങ്രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങിൽ പ്രത്യേകാവകാശ പ്രമേയം ലംഘിച്ചതിന് മഹാരാഷ്ട്ര നിയമസഭ കാരണം കാണിക്കൽ നോട്ടീസും അർണാബിന് നൽകിയിട്ടുണ്ട്.