ബെംഗളൂരു: കർണാടക ബിജെപിയിൽ വീണ്ടും പാളയത്തിൽ പട തുടരുന്നു. കർണാടക മുന്മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ വിശ്വസ്ഥരുടേയും മകന്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയഡ് നടത്തുകയാണ്. ഈ സംഭവത്തിൽ ശരിക്കും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. കർണാടക ബിജെപിയേയും യെദിയൂരപ്പ വിഭാഗത്തേയും ഞെട്ടിച്ചാണ് ഇന്ന് രാവിലെ മുതൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

യെദ്യൂരപ്പയുടെ പേഴ്‌സണൽ അസിസ്റ്റന്റും വലം കൈയുമായ ഉമേഷിന്റെ സ്ഥാപനങ്ങളിലും മകൻ വിജയേന്ദ്രയ്ക്ക് പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്‌ഡെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. ഉമേഷിന്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സർക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്‌പ്രേ സ്റ്റാർ റെസിഡൻസി, ആർ. എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു.

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രഭാവം കർണാടകയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യില്ലെന്ന പ്രസ്താവ കുറച്ചു ദിവസം മുൻപ് യെദിയൂരപ്പ നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നൽകാത്തതിനെ ചൊല്ലി കർണാടക ബിജെപിയിൽ നേരെ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യെദിയൂരപ്പയെ സമ്മർദ്ദത്തിലാക്കി കൊണ്ട് ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്.

നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കർണാടകത്തിൽ നേതൃമാറ്റം ഉണ്ടായത്. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്തായപ്പോൾ പകരം തന്റെ വിശ്വസ്തനായ ബസവരാജ് ബൊമ്മയ്യയൊണ് മുഖ്യമന്ത്രിയാക്കിയത്. 2019 ജൂലൈ 26നായിരുന്നു കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്. തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഭരണം. സഖ്യ സർക്കാറിന്റെ അട്ടിമറിയിൽ തുടങ്ങി വിമത നേതാക്കളെ ബിജെപിയിൽ ഉൾപ്പെടുത്തി ഉപതെരഞ്ഞെടുപ്പിൽ സഥാനാർഥിത്വം നൽകലും മന്ത്രിസഥാനം നൽകലുമെല്ലാം പാർട്ടിയിൽ ഒറ്റക്കുനിന്നാണ യെദിയൂരപ്പ നേടിയെടുത്തത്.

ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വർഷം തികഞ്ഞപ്പോൾ 17 എംഎ‍ൽഎമാരെ ഭരണപക്ഷത്തു നിന്ന വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിന്റെയും ഓപറേഷൻ താമരയുടെയും കരിനിഴലിൽ സത്യപ്രതിജഞ ചെയത യെദിയൂരപ്പ കർണാടക രാഷട്രീയത്തിൽ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന തെളിയിച്ച നാളുകളായിരുന്നു അത.

കോൺഗ്രസിൽ നിന്നും ജെ.ഡി-എസിൽ നിന്നും രാജിവെച്ച എംഎ‍ൽഎമാർ ബിജെപിയുടെ തണലിൽ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലിൽ കഴിയുമ്പോഴായിരുന്നു ബംഗളൂരുവിലെ രാജഭവനിൽ യെദിയൂരപ്പയുടെ സത്യപ്രതിജഞ. എംഎ‍ൽഎമാർക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.

75 വയസ്സു കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകൾ ഏൽപിക്കേണ്ടതില്ലെന്ന ബിജെപി നയം മാറ്റിവച്ചാണ് കർണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് 78കാരനായ യെദിയൂരപ്പയെ പാർട്ടി മുഖ്യമന്ത്രിയാക്കിയത. ലിംഗായത്ത നേതാവായ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യം ഉണ്ടായിട്ടുമാണ് അദ്ദേഹം രാജിവെച്ചത്.