ന്യൂഡൽഹി: ലക്ഷങ്ങൾ മുടക്കി കാർ വാങ്ങുന്നവർ ഇതുകൂടി കേട്ടോളൂ. ഇനി മുതൽ നിങ്ങൾ വാങ്ങുന്ന കാറുകളുടെ നികുതിക്കും കട്ടി കൂടും. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് അധിക നികുതി അടയ്ക്കണമെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.

ജിഎസ്ടിക്കു പുറമെ ഉറവിടത്തിൽനിന്ന് നികുതി(ടിസിഎസ്)ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോർഡ് ആലോചിക്കുന്നത്.വിലയുടെ ഒരു ശതമാനം നികുതി അധികമായി ഈടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മൊത്തം വിലയോട് ചേർത്ത് ഓട്ടോ ഡീലർ വഴിയായിരിക്കും ഇത് സമാഹരിക്കുക.