വെസ്​റ്റ്​ സിങ്​ബം (ഝാർഖണ്ഡ്​): സുരക്ഷാസേനയും നക്​സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന്​ പരിക്കേറ്റു. കോബ്ര ബറ്റാലിയനിലെ സൈനികനാണ് പരിക്കേറ്റത്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക്​ മാറ്റി.

ചൈബസ, ഖുണ്ഡി, സെറൈകെല അതിർത്തി എന്നീ സ്ഥലങ്ങൾക്ക്​ സമീപം ഞായറാഴ്​ചയായിരുന്നു ഏറ്റുമുട്ടൽ. ജില്ല പൊലീസ്​ സേനയും സി.ആർ.പി.എഫും ഝാർഖണ്ഡ്​ ജാഗ്വാർ യുനിറ്റും പ്രദേശത്ത്​ പരിശോധന നടത്തിയതായി പൊലീസ്​ പറഞ്ഞു.