കാസർകോട്/ഉപ്പള: കാസർകോട്ടെ സ്വകാര്യ ജുവല്ലറിയിൽ വൻ കവർച്ച. ഉപ്പളയിൽ അഷറഫ് രാജധാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുവരുന്നു രാജധാനി ജൂവലറിയിൽലാണ് കവർച്ച നടന്നത്. ഇന്നലെ അർദ്ധ രാത്രി രണ്ടുമണിയോടെ കൂടിയാണ് കവർച്ച ഉണ്ടായത്. തുടർന്ന് 15 കിലോ വെള്ളിയും 64 ബ്രാൻഡഡ് വാച്ചുകളും നാലര ലക്ഷം രൂപയും കവർന്നു. സ്വർണാഭരണങ്ങൾ നഷ്ടമായിട്ടില്ല.

രാത്രി കാവൽക്കാരനായ അബ്ദുള്ളയെ കെട്ടിയിട്ട് മർദ്ദിച്ചവശനാക്കിയ ശേഷം പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ ജൂവലറിക്ക് അകത്തേക്ക് കടന്നത്. തുടർന്ന് ജുവല്ലറിയിൽ സൂക്ഷിച്ച 15 കിലോ വെള്ളിയും 64 ബ്രാൻഡഡ് വാച്ചുകളും നാലര ലക്ഷം രൂപയും കവരുകയായിരുന്നു. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സേഫ് പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതുകൊണ്ട് സ്വർണം നഷ്ടമായില്ല.

മോഷണ വിവരം അറിഞ്ഞ് കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കാവൽക്കാരൻ അബ്ദുള്ളയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളിൽ നിന്നും കൂടുതൽ മൊഴിയെടുക്കും. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്‌പി ഉറപ്പുനൽകി നൽകി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് വാഹനത്തിൽ ഇരുമ്പു കയർ കെട്ടി വലിച്ചു കടയുടെ ഷട്ടർ ഇളക്കി 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നിരുന്നു. ഇതിലെ പ്രതികളെ 24 മണിക്കൂർ തികയുന്നതിനു മുമ്പേ വിദ്യാനഗർ ഐ പി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു.