കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- കോൺഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം- കോൺഗ്രസ് കൂട്ടുകെട്ടാണ് ചില മണ്ഡലങ്ങളിൽ ഉണ്ടായതെന്നും മുസ്ലിം വർഗീയതായാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തിൽ സിപിഎം വോട്ട് യുഡിഎഫിന് വിറ്റതായും സുരേന്ദ്രൻ ആരോപിച്ചു.

പാലക്കാട് സിപിഎമ്മിന് എണ്ണായിരം വോട്ടാണ് കുറവുണ്ടായത്. ഇ ശ്രീധരൻ ജയിക്കുന്നതിനെക്കാൾ നല്ലത് ഷാഫി പറമ്പിലാണെന്ന് എകെ ബാലൻ പരസ്യമായി പറഞ്ഞതോടെ വോട്ട് കച്ചവടം പകൽ പോലെ വ്യക്തമാണെന്ന് സുരേന്ദ്രൻ പറഞ്ഞു മഞ്ചേശ്വരത്ത് പതിനായിരത്തിലധികം വോട്ട് വർധനയാണ് ഉണ്ടായത്. അവിടെ എൽഡിഎഫിന് മൂന്ന് ശതമാനം വോട്ട് കുറവാണ് ഉണ്ടായതെന്ന് സുരേന്ദ്രൻ പറഞ്ഞു കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടപ്പിൽ എട്ട് ശതമാനം വോട്ടാണ് കുറവുണ്ടായത്. ഇത് കോൺഗ്രസിന് വിറ്റതാണോ എന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണം. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ചരിത്രം ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. മുസ്ലിം സംഘടനകൾ തീരുമാനിക്കുന്നവർ മാത്രമെ വിജയിക്കുകയുള്ളു എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത് വ പോലും ഇറക്കി. ഇത് തുറന്ന് പറയാൻ കോൺഗ്രസ് തയ്യാറാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തിടത്ത് യുഡിഎഫിന് കിട്ടേണ്ട മുസ്ലിം വോട്ടുകൾ ഇത്തവണ എൽഡിഎഫിന് പോയി. മുഴുവൻ വർഗീയ കക്ഷികളും സിപിഎമ്മിനാണ് വോട്ട് ചെയ്തതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബേപ്പൂരിൽ റിയാസും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് ഇങ്ങനെയാണ്. കേരളം പോകുന്നത് എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അത് ജനങ്ങളെ തുറന്നും കാണിക്കും. കേരളം ഒരു ധ്രുവീകരണത്തിലേക്ക് പോകുകയാണ്. അഴിമതിക്കും വർഗീയതയ്ക്കുമെതിരെ ജനങ്ങളുടെ ബദലായി ഒപ്പമുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ടുകളുടെ വർധനയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത്. ഈ എട്ട് ശതമാനം വോട്ടുകൾ കഴിഞ്ഞതവണ മറിച്ചതാണോയെന്ന് പിണറായി പറയണം. 16 ലക്ഷം വോട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ഘഉഎന് കുറഞ്ഞത്. പാലക്കാട് 5000 വോട്ട് അധികം പോൾ ചെയ്തിട്ടും സിപിഎം വോട്ട് കുറഞ്ഞു,

മഞ്ചേശ്വരത്ത് 5000 ലേറെ വോട്ട് ഘഉഎ ന് നഷ്ടമായി. നേമത്ത് 2016 നെ അപേക്ഷിച്ച് ലോകസഭാ തെരഞ്ഞെടുപ്പിൽ 25000 വോട്ട് കുറഞ്ഞിരുന്നു. ഇത് വിറ്റതാണോ? ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ചരിത്രം കൂടി സിപിഎം നോക്കണം. കൊടകരയിൽ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.