കണ്ണൂർ: മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ കണ്ണുർ ജില്ലയിൽ പിണറായി സർക്കാരിന്റെ ഭരണകാലത്തുകൊല്ലപ്പെട്ടത് 14 രാഷ്ട്രീയ പ്രവർത്തകർ. ഇതിൽ രണ്ടു പേർ മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയിൽ തന്നെയാണ് കൊല്ലപ്പെട്ടത്. ഒരു സി പി എം പ്രവർത്തകനും ബിജെപി പ്രവർത്തകനുമാണ് പിണറായിയിൽ മുഖ്യമന്ത്രിയുടെ വീട് നിൽക്കുന്ന ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ കൊല്ലപ്പെട്ടത്. എന്നാൽ

പിണറായിസർക്കാർ അധികാരത്തിൽ വന്ന് അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ജില്ലയിൽ ഇതുവരെ നടന്നത് 14 രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് പൊലിസിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരമേറ്റതിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യകൊലപാതകം നടക്കുന്നത്. പിണറായി പുത്തൻ കണ്ടത്ത് ആഹ്‌ളാദ പ്രകടനം നടത്തുന്നതിനിടെ വാഹനത്തിന് നേരെ ആർഎസ്എസ് പ്രവർത്തകർ ബോംബെറിയുകയും നിയന്ത്രണം വിട്ട വാഹനത്തിനിടെയിൽപ്പെട്ട് സിപിഎം പ്രവർത്തകനായ രവീന്ദ്രൻ ദാരുണമായി മരിക്കുകയുമായിരുന്നു. എന്നാൽ ഇതിന് തിരിച്ചടി വൈകാതെയുണ്ടായി. പിണറായി നഗരത്തിനടുത്ത് വെച്ച് കമ്പൗണ്ടർ ഷോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വെട്ടി' കൊന്നു.

രമിത്തിനാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. ചാവശേരിൽ ബസ് ഓടിച്ചു കൊണ്ടിരിക്കെ സിപിഎം പ്രവർത്തകർ കഴുത്ത് വെട്ടിക്കൊന്ന ആർഎസ്എസ് ഉത്തമന്റെ മകനാണ് രമിത്ത്. പിതാവിനെ കൊന്നതിനു സമാനമായാണ് രമിത്തും കൊല്ലപ്പെട്ടത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനമോടിച്ചിരുന്നത് 'രമിത്തായിരുന്നു.ഇതോടെ കണ്ണുരിൽ തുടർച്ചയായി രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയായിരുന്നു. ഇപ്പോൾ അവസാനത്തേതാകട്ടെ പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന അവസരത്തിൽ വോട്ടെടുപ്പ് ദിനത്തിലും രാഷ്ട്രീയ കൊലപാതകം നടന്നു.

സർക്കാരിന്റെ തുടക്കത്തിലും അവസാനഘട്ടത്തിലും ജില്ലയിൽ രാഷ്ട്രീയകൊലപാതകങ്ങൾ നടന്നപ്പോൾ ഈ ഘട്ടങ്ങളിലെല്ലാം പൊലിസ് കാഴ്‌ച്ചക്കാരായി മാറിയെന്നാണ് ഇരയായവർ പറയുന്നത്. എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിലാണ് 2016 മെയ് 19ന് മമ്പറം പടിഞ്ഞാറ്റയിലെ സിപിഎം പ്രവർത്തകൻ ഏറാങ്കണ്ടി രവീന്ദ്രൻ പിണറായി പുത്തൻ കണ്ടത്ത് വെച്ച് കൊല്ലപ്പെടുന്നത്. ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2021 ഏപ്രിൽ ആറിന് വോട്ടെടുപ്പ് ദിവസം രാത്രിയിലാണ് പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെടുന്നത്.

14 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏഴ് പേർ ബിജെപിക്കാരാണ്. നാല് പേർ സിപിഎം പ്രവർത്തകരും. മുസ്ലിംലീഗ്, എസ്.ഡി.പി.ഐ, കോൺഗ്രസ് എന്നീ കക്ഷികളിലെ ഓരോ പ്രവർത്തകനുമാണ് കൊലക്കത്തിക്കിരയായത്. 14 കൊലപാതകങ്ങളിൽ എട്ടിലും പ്രതിസ്ഥാനത്ത് സിപിഎമ്മാണുള്ളത്. അഞ്ചെണ്ണത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. കണ്ണവത്തെ ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ. കോൺഗ്രസിനും മുസ്ലിംലീഗിനും കൊലക്കത്തിക്കിരയായി പ്രവർത്തകർ നഷ്ടപെട്ടുവെങ്കിലും ഈ രണ്ടു രാഷ്ട്രീയ പാർട്ടികളിൽപെട്ടവർ പ്രതിസ്ഥാനത്തില്ല.

കോവിഡ് കാലത്തും രാഷ്ട്രിയ കൊലപാതകങ്ങൾ അടങ്ങിയില്ലെന്നതാണ് കണ്ണുരിന്റെ മറ്റൊരു പ്രത്യേകത.രാജ്യമാകെ അടച്ചു പൂട്ടി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കവെയാണ് കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ കൊല്ലപ്പെടുന്നത് ' ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിനു പുറമേ രാഷ്ട്രി യേതര കാരണങ്ങൾ കൊണ്ട് നിരവധി പേർ കണ്ണുരിൽ കൊല്ലപ്പെട്ടിട്ടുണ്ട്.ഇതിലേറെയും സ്ത്രീകളാണ്. രാഷ്ട്രീയ വധശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീർ തലനാരിഴയ്ക്കാണ് വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.നൂറിലേറെപ്പേർക്ക് വ്യത്യസ്ത സംഭവങ്ങളിലായി രാഷ്ട്രീയ കാരണങ്ങളാൽ അക്രമത്തിന് ഇരയായിട്ടുണ്ട്.

കതിരുർ പൊന്യം നരി വയലിൽ വെച്ച് നിർമ്മാണത്തിനിടെ ബോംബു പൊട്ടി അഴിയുരിലെ സിപിഎം പ്രവർത്തകന്റെ ഇരു കൈപ്പത്തിയും നഷ്ടപ്പെട്ടു.കൂടെയുണ്ടായിരുന്നവർക്കും പരുക്കേറ്റു.വൻ ബോംബുനിർമ്മാണ ഫാക്ടറിയാണ് അന്ന് പൊലിസ് കണ്ടെടുത്തത് 'രാഷ്ട്രീയ കൊലപാതകങ്ങളിൽ മട്ടന്നു ർ എടയന്നുരി ലെ യുത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റേത്.അങ്ങേയറ്റം ദാരുണമായിരുന്നു കാലുകൾക്ക് അൻപതിലേറെ വെട്ടേറ്റ ശുഹൈബ് ചോര വാർന്നൊഴുകിയാണ് മരിച്ചത്.

കേരളമാകെ ചർച്ചയാവുകയും പാർട്ടി പ്രതികൂട്ടിലാവുകയും ചെയ്ത രാഷ്ട്രീയ കൊലപാതകത്തിനു ശേഷവും സിപിഎം കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നാതാണ് പിന്നീട് നടന്ന കാസർകോട്ടെ പെരിയ ഇരട്ട കൊലപാതകത്തിലുടെ തെളിഞ്ഞത്.