കാസർകോട്: കേരളക്കരയിൽ നിന്നും വീണ്ടും പീഡന വാർത്തകൾ. കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 5 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

ഒരാഴ്ച മുൻപാണ് പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചെൽഡ് ലൈനിന്റെ ഹെൽപ്പ് ലൈനിൽ നമ്പറിലേക്ക് ഒരു പൊതുപ്രവർത്തകൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരങ്ങൾ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്ന കടക്കാരനുൾപ്പടെയാണ് അറസ്റ്റിലായത്. ഇവർ കുട്ടിയെ മറ്റിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായിപീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്. എന്നാൽ അയൽക്കാർക്കും ബന്ധുക്കൾക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.