അബുദാബി: യുഎഇയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. തൃശൂർ ചെറുചേനം വാക്കേപറമ്പിൽ നൗഷാദാണ്(45) ചൊവ്വാഴ്ച രാവിലെ അബുദാബിയിൽ നടന്ന അപകടത്തിൽ മരിച്ചത്. അബുദാബി സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവറായിരുന്നു നൗഷാദ്. ഭാര്യ: നസീബ, മക്കൾ: നാഷിമ, നാഷിദ,നൗഷിദ്.

ബസിൽ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം. വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേർക്ക് പരിക്കേറ്റിരുന്നു. ബസ്, ട്രക്കുകൾ, കാറുകൾ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ തമ്മിൽ വേണ്ട അകലം പാലിക്കാത്തതും അപകടത്തിന് കാരണമായതായി പൊലീസ് പറഞ്ഞു.