തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം. മരിച്ചത് സോഫ്റ്റ് വെയർ എൻജിനിയറായ ആഷിഫും കുടുംബവുമാണ്.

ആഷിക്(41) ഭാര്യ അബീറ, മക്കളായ അസ്റ(14) അനൈനുനിസ്സ(7)  എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട അത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് വീട്ടിൽ നിന്നും ലഭിച്ചിരുന്നു.

രണ്ടു നില വീട്ടിന് അകത്ത് വിഷവായു നിറച്ചായിരുന്നു ആത്മഹത്യ. വീട്ടിനുള്ളിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിയുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ജീവനൊടുക്കൽ എന്ന് വ്യക്തമാക്കിയ ആത്മഹത്യാ കുറിപ്പ് കിട്ടിയെങ്കിലും പൊലീസ് തുടരന്വേഷണം നടത്തും.

വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നു. വിഷവാതകം പുറത്തേക്ക് പോകാതിരിക്കാനായിരുന്നു ഇത്. അങ്ങനെ വിഷ വാതകം കുടുംബത്തിലെ എല്ലാവരും ശ്വസിക്കുന്നുവെന്ന് ഉറപ്പിച്ചാണ് ആത്മഹത്യ.

ഉച്ചയായിട്ടും വീട്ടിലെ ആരേയും പുറത്തേക്ക് കണ്ടില്ല. തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി. പരിശോധനയിൽ വിഷവായു കണ്ടെത്തി. വേദന രഹിതമായി മരണം ഉറപ്പിക്കാനാണ് ഇത്. ആത്മഹത്യാ കുറിപ്പിൽ സാമ്പത്തിക പ്രതിസന്ധിയും മറ്റും വിശദീകരിച്ചിട്ടുണ്ട്. കടം കൊടുക്കേണ്ടവരുടെ പേരുകളും ഉണ്ട്.

ഈ അടുത്ത കാലത്താണ് ഒരു കോടി ചെലവിൽ വീടു വച്ചത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നുവെന്നാണ് സൂചന. ഇതെല്ലാമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.