തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളുടെ തലവന്മാരും ഉയർന്ന ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളുടെ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും ചട്ടവിരുദ്ധമായി നേരിട്ടു ബന്ധപ്പെടുന്ന വിവരം സർക്കാരിന് അറിയാമായിരുന്നുവെന്നു റിപ്പോർട്ട്. ഇത്തരം ഇടപെടലുകൾ വിലക്കി കൊണ്ട് സർക്കാർ കഴിഞ്ഞ വർഷം നവംബർ 20ന് ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. പൊതുഭരണവകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താൽപര്യങ്ങൾക്കും നിലവിലുള്ള നയങ്ങൾക്കും വിരുദ്ധമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് സർക്കാർ ഈ സർക്കുലർ ഇറക്കിയിട്ടും എം ശിവശങ്കറിനെ പോലുള്ളവർ സ്വപ്‌നയുമായി ബന്ധം തുടർന്നു. മന്ത്രി കെ ടി ജലീൽ നേരിട്ട് ഇടപെടലുകൾ നത്തി. സി ആപ്റ്റിന്റെ വാഹനത്തിൽ കോൺസുലേറ്റിൽ നിന്നുള്ള സാധനങ്ങൾ മലപ്പുറത്തും എത്തിച്ചു. ഉത്തരവ് പുറത്തു വന്നതോടെ ജലീൽ അടക്കമുള്ളവർ ചെയ്തത് വലിയ വീഴ്ചയാണെന്ന ചർച്ച സജീവമാകുകയാണ്.

കോൺസുലേറ്റുമായി വകുപ്പ് തലവന്മാരെ ഇത്തരത്തിൽ നേരിട്ട് ബന്ധപ്പെടാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല. സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ എംബസികളുമായി ഇടപെടാൻ പാടുള്ളു. ഏതെങ്കിലും വിദേശ സർക്കാരോ സ്ഥാപനമോ ബന്ധപ്പെട്ടാൽ ആ വിവരം ബന്ധപ്പെട്ട വകുപ്പ്് സെക്രട്ടറിയെ അറിയിക്കണം. വകുപ്പ് മേധാവിമാർ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അതു വിലയിരുത്തണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഉത്തരവിൽ നിന്ന് തന്നെ കോൺസുലേറ്റ് അടക്കമുള്ള വിദേശ നയതന്ത്ര സ്ഥാപനങ്ങളുമായി ചില ഉദ്യോഗസ്ഥർ വഴിവിട്ടു ബന്ധപ്പെട്ടുവെന്ന് വ്യക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ലൈഫ് മിഷനിലും മറ്റും സ്വപ്‌നയ്ക്ക് കമ്മീഷൻ കിട്ടിയ സാഹചര്യവും ചർച്ചയാകും.

ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കുലർ. മുതിർന്ന ഉദ്യോഗസ്ഥർ, വകുപ്പ് തലവന്മാർ, തുടങ്ങിയവർ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്. വിദേശ യനതന്ത പ്രതിനിധികളുമായി സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിട്ട് ബന്ധപ്പെടാനാകില്ല. ഏതെങ്കിലും നയതന്ത്ര പ്രതിനിധി ബന്ധപ്പെട്ടാൽ അക്കാര്യം വകുപ്പ് തലവന്മാരുടെയോ ചീഫ്‌സെക്രട്ടറിയുടെയോ ശ്രദ്ധയിൽ പെടുത്തണം. സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഇടപെടാവൂ. വകുപ്പ് മേധാവിമാർ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. അങ്ങനെ ഇടപെടലുകൾ ഉണ്ടെങ്കിൽ അക്കാര്യത്തിൽ അന്വേഷണവും വിലിരുത്തലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കുലർ. മുതിർന്ന ഉദ്യോഗസ്ഥർ, വകുപ്പ് തലവന്മാർ, തുടങ്ങിയവർ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്. ഇതെല്ലാം മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും മന്ത്രി കെ.ടി.ജലീലും സിആപ്ടിലെ ഉദ്യോഗസ്ഥരും അടക്കം നിരവധി തവണ യുഎഇ കോൺഡസുലേറ്റുമായി ബന്ധപ്പെട്ടത്. കെ.ടി.ജലീൽ യുഎഇ കോൺസുലേറ്റിൽ നിരവധി തവണ സ്വകാര്യം സന്ദർശനം നടത്തിയതായി എൻഐഎയും കസ്റ്റംസും കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല യുഎഇ കോൺഡസുലേറ്റിന്റെ പേരിൽ നിരവധി തവണ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയതായും ആക്ഷേപമുണ്ട്.

ഇങ്ങനെ പുറത്തുകൊണ്ടുവന്ന 250 പാക്കേജുകൾ കെ.ടി.ജലീലിന്റെ നിർദ്ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തിൽ കടത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം ഈ പാഴ്‌സലുകൾ യുഎഇ കോൺസുലേറ്റിലേക്ക് വന്നത് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് അറിയല്ലെന്നാണ് അന്വേഷണ ഏജൻസികൾക്ക് മൊഴിനൽകിയിട്ടുള്ളത്. ജലീലിനെതിരെ എൻഐഎ അന്വേഷണം തുടരുകയാണ്. തെളിവ് ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെയാണ് കത്ത് പുറത്തു വരുന്നത്. ഇതും എൻഐഎ ഗൗരവത്തോടെ എടുക്കുമെന്നാണ് സൂചന. സംസ്ഥാന പ്രോട്ടോകോൾ ഓഫീസറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും നിർണ്ണായകമാകുമെന്ന് എൻഐഎ തിരിച്ചറിയുന്നു.