തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി നേതൃത്വത്തിന്റെ പിടിപ്പുകേടിലും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നത്. ഈ വിമര്‍ശനം തുടരുമോ എന്നതാണ് അറിയേണ്ടത്.

തിരുത്തല്‍ ശക്തിയാകാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സിപിഐ സംസ്ഥാന നേതൃത്വവും നേരിടുന്നുണ്ട്. ഇതെല്ലാം സംസാഥാന നേതൃയോഗങ്ങളിലും ആവര്‍ത്തിക്കും. ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും , തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗണ്‍സിലും ആണ് ചേരുന്നത്. സിപിഎം യോഗങ്ങളില്‍ ഉണ്ടായതിനെക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരും സിപിഎമ്മും സിപി ഐ നേതൃയോഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലെ മാറ്റം,സര്‍ക്കാരിന്റെ മുന്‍ഗണന പട്ടിക, എസ്എഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നുവരും. സി.പി.ഐ പഴയതുപോലെ തിരുത്തല്‍ ശക്തിയാകുന്നില്ലെന്ന വിമര്‍ശനത്തിന് നേതൃത്വം യോഗത്തില്‍ മറുപടി നല്‍കിയേക്കും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗങ്ങളിലും മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

സി.പി.എം യോഗങ്ങളില്‍ ഉണ്ടായതിനേക്കാള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാരും സി.പി.എമ്മും, സി.പി.ഐ നേതൃയോഗങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലെ മാറ്റം, സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടിക, എസ്.എഫ്.ഐ അടക്കമുള്ള വര്‍?ഗ ബഹുജന സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നുവരും.

ഭരണം നിലനിര്‍ത്തണമെങ്കില്‍ കടുത്ത തീരുമാനം വേണമെന്നും അതുണ്ടാക്കാന്‍ നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വേണമെന്നുമാണ് സി.പി.ഐ നേതാക്കള്‍ക്ക് പൊതുവേ ഉള്ള അഭിപ്രായം. അതേസമയം കഴിഞ്ഞ ദിവസം സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍നിന്ന് പാര്‍ട്ടിക്കുലഭിച്ച വോട്ടുകണക്കുകള്‍ തെറ്റി. ഇത് ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ലയിലെ പ്രദേശികനേതാക്കള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങാണ് എ.കെ.ജി. സെന്ററില്‍ നടത്തിയത്.

പാര്‍ട്ടിയംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ സജീവമാകണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോഴാണ് എം.വി. ഗോവിന്ദന്റെ നിര്‍ദേശം.

ക്ഷേത്രങ്ങളില്‍നിന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കരുത്. പാര്‍ട്ടിയംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടണം. വിശ്വാസികളെ കൂടെനിര്‍ത്തണം. താഴെത്തട്ടിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും വിമര്‍ശനമുണ്ടായി.