കണ്ണൂർ: കേരള ഹൈക്കോടതി കണ്ണുർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം അംഗീകരിച്ച സാഹചര്യത്തിൽവി സി പുനർ നിയമനത്തിനെതിരെ ഭരണിപ്പാട്ടു സമരം നടത്തിയവർ ഈ സമരവും കോപ്രായവും നിർത്തി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി സിയുടെ പുനർ നിയമനം ശരിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് ' അപ്പോൾ സർക്കാർ സമ്മർദ്ദം ചെലുത്തിയെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഗവർണർ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കരുത് ഇടതു പക്ഷത്തെ എതിർക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും സയാമിസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്.

കണ്ണൂർ സർവക ലാശാലയിൽ അർഹതയില്ലാത്തവർക്ക് നിയമനം നൽകിയിട്ടില്ല. യോഗ്യതയുള്ളതുകൊണ്ട് തന്നെയാണ് അവരെയൊക്കെ നിയമനത്തിന് പരിഗണിച്ചതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.