ലഖ്നൗ: പിതാവിനെ കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ചിരയ്യ എന്ന ​ഗ്രാമത്തിൽബുധനാഴ്‌ച്ചയാണ് സംഭവം. ഭോല ജെയ്സ്വാളിനെ (42) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മകൻ ശോഭിത് അറസ്റ്റിലായത്.

പ്രതി കുറ്റം സമ്മതിച്ചെന്നും സംഭവസ്ഥലത്തുനിന്ന് കത്തിയും ബൈക്കും രക്തം പറ്റിപ്പിടിച്ച വസ്ത്രങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ ഇയാളുടെ കൂട്ടാളിയായിരുന്ന രാജ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അച്ഛൻ ലുധിയാനയിൽ ജോലി ചെയ്യുകയായിരുന്നെന്നും അവിടെ ഒരു സ്ത്രീയോടൊപ്പമായിരുന്നു താമസമെന്നും ശോഭിത് പൊലീസിനോട് പറഞ്ഞു. ​ഗ്രാമത്തിലുള്ള വസ്തു വിറ്റു പണം ആ സ്ത്രീക്ക് നൽകിയതിന്റെ വൈരാ​ഗ്യത്തിലാണ് മകൻ അച്ഛനെ കൊന്നത്.