ഇംഫാൽ: മണിപ്പൂരിൽ രണ്ട് മുതിർന്ന മാധ്യമപ്രവർത്തകരെ ഭീകകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഫ്രണ്ടനീർ മണിപ്പൂർ എന്ന ഓൺലൈൻ പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ പജോൾ ചൗവ, എഡിറ്റർ ഇൻ ചീഫ് ദീരൻ സഡോക്പം എന്നിവരെയാണ് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ സൈനിക നീക്കങ്ങളെ വിമർശിച്ച് ഇവരുടെ ഓൺലൈൻ പത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

"വിപ്ലവ പ്രത്യയശാസ്ത്രങ്ങളെയും പ്രവർത്തനങ്ങളെയും പരസ്യമായി അംഗീകരിക്കുകയും ഈ ദശകത്തിൽ മണിപ്പൂരിലെ സായുധ വിപ്ലവ നേതാക്കളുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു" എന്ന് പൊലീസ് സമർപ്പിച്ച എഫ്ഐആർ ആരോപിക്കുന്നു. സായുധ വിപ്ലവ ഗ്രൂപ്പുകളുടെ പ്രത്യയശാസ്ത്രങ്ങളോടും പ്രവർത്തനങ്ങളോടും അദ്ദേഹത്തിന്റെ ലേഖനം വ്യക്തമായി സഹതാപവും പിന്തുണയും പ്രകടിപ്പിക്കുകയും യൂണിയന്റെയും സംസ്ഥാന സർക്കാരിന്റെയും നിയമവാഴ്ചയെ കൊളോണിയൽ നിയമം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു, "അതിൽ പറയുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് എഫ്‌ഐആർ ഫയൽ ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും, ഞായറാഴ്ച പുലർച്ചെ തന്നെ ഒരു പൊലീസ് സംഘം ചാവോബയുടെ വീട്ടിൽ വന്നിരുന്നുവെന്നും റിപ്പോർട്ടുകൽ പുറത്തുവരുന്നു.

"ചൗബ തങ്ങളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് അവർ ആവശ്യപ്പെട്ടു, പക്ഷേ അതിന് വിസ്സമത്തിച്ച അദ്ദേഹം സ്വയം എത്തിക്കൊള്ളാം എന്ന് പറഞ്ഞു," എഡിറ്റർ ഇൻ ചീഫ് പറഞ്ഞു. എക്സിക്യൂട്ടീവ് എഡിറ്റർ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ പോയെന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നും ചൗബയു‌ടെ അഭിഭാഷകൻ പറഞ്ഞു.

ഇംഫാൽ വെസ്റ്റ് എസ്‌പി കെ മേഘചന്ദ്ര സിങ് അറസ്റ്റ് രേഖപ്പെടുത്തിയത് സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഐപിസി സെക്ഷൻ 124 എ രാജ്യദ്രോഹം, 120ബി ക്രിമിനൽ ഗൂഢാലോചന, 505 ബി ഭരണ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുക എന്നീ വകുപ്പുകൾക്ക് പുറമേ ഭീകര സംഘടനകളെ സഹായിച്ചുവെന്നതിന് യുഎപിഎ സെക്ഷൻ 39 പ്രകാരവും വകുപ്പുകൾ ചുമത്തിയാണ് കേസ് എന്നാണ് മാധ്യമ പ്രവർത്തകരുടെ അഭിഭാഷകൻ പറയുന്നത്.

ജനുവരി 6ന് ഫ്രണ്ടനീർ മണിപ്പൂർ സൈറ്റിൽ റെവല്യൂഷണറി ജേർണി ഇൻ എ മെസ് എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എം ജോയി ലുവാങ് എന്നയാളായിരുന്നു ഇത് എഴുതിയിരുന്നത്. ഇതിനെതിരെയാണ് സ്വമേധയ പൊലീസ് കേസ് എടുത്ത് സൈറ്റിന്റെ എഡിറ്റർമാരും ലേഖനമെഴുതിയാൾക്കും എതിരെ കുറ്റം ചുമത്തിയത്.

എഫ്ഐആർ പ്രകാരം, ലേഖനം മണിപ്പൂരിലെ സായുധ ഭീകരവാദ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറയുന്നു. കഴിഞ്ഞ ചില ദശകങ്ങളായി മണിപ്പൂരിൽ പ്രവർത്തിക്കുന്ന വിഘടനവാദ പ്രവർത്തനങ്ങളെ ലേഖനം വെള്ളപൂഴുകയാണെന്നും പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത്തരത്തിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടതിൽ ആക്ടിവിസ്റ്റ് ഈറിഡോ ലെച്ചോബമിനെതിരെ സമാനമായ രീതിയിൽ കേസ് എടുത്തിരുന്നു.